ഇനി മുതല്‍ കാനഡയിലേക്കുളള വിസയ്ക്ക് അപേക്ഷിച്ചാല്‍ ഉടന്‍തന്നെ ലഭിക്കും

ഇനി മുതല്‍ കാനഡയിലേക്കുളള വിസയ്ക്ക് അപേക്ഷിച്ചാല്‍ ഉടന്‍തന്നെ ലഭിക്കും

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സന്ദര്‍ശക വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ മന്ദഗതിയില്‍ നീങ്ങുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ കാനഡയിലേക്ക് യാത്ര ചെയ്യാന്‍ വിസ അപേക്ഷിച്ചാല്‍ അധികം വൈകാതെ ലഭിക്കും. അരലക്ഷത്തോളം സന്ദര്‍ശക വിസകള്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങളുടെ കാലതാമസം കുറയ്ക്കാന്‍ കാനഡ നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) യുടെ ഇന്‍വെന്ററിയിലെ അപേക്ഷകരുടെ എണ്ണം ഡിസംബറില്‍ ഏകദേശം 2.2 ദശലക്ഷത്തില്‍ നിന്ന് 2.1 ദശലക്ഷമായി കുറഞ്ഞിരുന്നു. ഡിസംബര്‍ ആദ്യം വരെ, 7,00,000-ത്തിലധികം താത്കാലിക റസിഡന്റ് വിസ അപേക്ഷകളാണ് ഉണ്ടായിരുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.