ഇന്ദ്രന്‍സും സജലും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘കായ്‌പോള’; പുതിയ ലിറിക്കല്‍ വീഡിയോ റിലീസായി

ഇന്ദ്രന്‍സും സജലും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘കായ്‌പോള’; പുതിയ ലിറിക്കല്‍ വീഡിയോ റിലീസായി

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രമാണ് കായ്‌പോള. വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മ്മിക്കുന്നത്. വീല്‍ചെയര്‍ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ ലോകസിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും എത്തുന്നത്. ചിത്രത്തിന്റെ പുതിയ ലിറിക്കല്‍ വീഡിയോ റിലീസായി.

‘മഴ നനയുകയാണോ… പുഴ നിറയുകയാണോ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം മെജോ ജോസഫാണ്. കഴിഞ്ഞുപോയ ബാല്യങ്ങള്‍ തിരികെ കിട്ടാന്‍ കൊതിക്കുന്നവരെ പഴയകാല ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാര്‍, ജോഡി പൂഞ്ഞാര്‍, സിനോജ് വര്‍ഗീസ്, ബബിത ബഷീര്‍, വൈശാഖ്, ബിജു ജയാനന്ദന്‍, മഹിമ, നവീന്‍, അനുനാഥ്, പ്രഭ ആര്‍ കൃഷ്ണ, വിദ്യ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍: അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ കുമാരന്‍, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപാറ, പ്രൊഡക്ഷന്‍ മാനേജര്‍: ദിലീപ് കോതമംഗലം, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം.എസ് ബിനുകുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, സംഘട്ടനം: അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേര്‍സ്: വിഷ്ണു ചിറക്കല്‍, രനീഷ് കെ.ആര്‍, അമല്‍ കെ ബാലു, പി.ആര്‍.ഒ: പി. ശിവപ്രസാദ്, ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ്: അനു പള്ളിച്ചല്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.