എം.ശിവശങ്കര്‍ ഇന്ന് പടിയിറങ്ങും

എം.ശിവശങ്കര്‍ ഇന്ന് പടിയിറങ്ങും

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു.നിലവില്‍ കായിക, യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണദ്ദേഹം. മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയും ശിവശങ്കറിനാണ്. ശിവശങ്കര്‍ വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് സര്‍ക്കാര്‍ കൈമാറി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിനെന്നും മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്നും പേരെടുത്ത ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെത്തിയതോടെ വിവാദങ്ങളുടെ ഉറ്റതോഴനായി മാറുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ശിവശങ്കറിന് 98 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ശേഷം എഴുതിയ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.