ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനു മന്ത്രിസഭ അംഗീകാരം നല്കി, ഫെബ്രുവരി മൂന്നിന് ബജറ്റ്
ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനു മന്ത്രിസഭ അംഗീകാരം നല്കി. നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 23നാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം.
ജനുവരി 25ന് ഗവര്‍ണ്ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച.
ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം നടക്കുന്നത്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 9ന് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. മാര്‍ച്ച് 30 വരെയാണ് നിലവില്‍ സഭ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright