ജോണ്‍ ബ്രിട്ടാസ് മികച്ച പാര്ലമെന്റേറിയന്
ജോണ്‍ ബ്രിട്ടാസിനെ മികച്ച പാര്‍ലമെന്റേറിയനായും തിരുവഞ്ചൂരിനെ മികച്ച എംഎല്‍എയായും ഫൊക്കാന തിരഞ്ഞെടുത്തു. ബ്രിട്ടാസ് പാര്‍ലമെന്റിലെ ഏറ്റവും മികച്ച എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്തെ ജനങ്ങള്‍ക്ക് നല്കിയ മഹത്തായ സേവനത്തിനാണ് പുരസ്കാരം നേടിയത്.
ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഹിയും അറിയിച്ചു.
Photo Courtesy : Google/ images are subject to copyright