ദിലീപിന്റെ 148-മത്തെ ചിത്രത്തിന്റെ ലോഞ്ച് ഇവെന്റും, സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

ദിലീപിന്റെ 148-മത്തെ ചിത്രത്തിന്റെ ലോഞ്ച് ഇവെന്റും, സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഈ നൂറ്റി നാല്‍പ്പത്തിയെട്ടാമത്തെ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.
ചിത്രത്തിന്റെ ലോഞ്ചിംഗ് ഇവെന്റും, സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പ്രൗഢഗംഭീരമായ സദസില്‍ വെച്ച് നടന്നു. സംവിധായകന്‍ ജോഷി ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ മലയാള സിനിമ രംഗത്തെ ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആര്‍ ബി ചൗധരിയുടെ മകനും തമിഴ് സിനിമാരംഗത്തെ യുവതാരവുമായ ജീവ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാതാവ് റാഫി മതിര ഫസ്റ്റ് ക്ലാപ്പടിച്ചു.
ജനപ്രിയ നായകന്‍ ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവര്‍ക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന താരങ്ങളുടെയും, സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകള്‍ ചടങ്ങില്‍ അറിയിച്ചു. പാപ്പനിലൂടെ മലയാളികളുടെ ഇഷ്ടം എറ്റുവാങ്ങിയ നീത പിളളയാണ് ദിലിപന്റെ നായികയായി എത്തുന്നത്. കന്നഡ – തെലുങ്ക് സിനിമയിലെ താരറാണിയായ പ്രണിത സുഭാഷ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സൂര്യ, കാര്‍ത്തി,മഹേഷ് ബാബു, പവന്‍ കല്ല്യാണ്‍,ഉപേന്ദ്ര തുടങ്ങിയ താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുളള പ്രണിത സുഭാഷ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.ഷൈന്‍ ടോം ചാക്കോ, അജ്മല്‍ അമീര്‍, മനോജ് കെ ജയന്‍, സിദ്ദിഖ്, ജോണ്‍ വിജയ്, സമ്പത്ത് റാം, കോട്ടയം രമേഷ്
മേജര്‍ രവി തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം- മനോജ് പിള്ള,
എഡിറ്റര്‍-ശ്യാം ശശിധരന്‍, സംഗീതം-വില്യം ഫ്രാന്‍സിസ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സുജിത് ജെ നായര്‍,
സൗണ്ട് ഡിസൈനര്‍- ഗണേഷ് മാരാര്‍, മിക്‌സിംഗ് -ശ്രീജേഷ് നായര്‍, കലാസംവിധാനം-മനു ജഗത്,
മേക്കപ്പ്-റോഷന്‍, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, സ്റ്റണ്ട്-രാജശേഖര്‍, സുപ്രീം സുന്ദര്‍,മാഫിയ ശശി,ഗാനരചന-ബി ടി അനില്‍ കുമാര്‍, പ്രോജക്ട് ഡിസൈനര്‍- സജിത് കൃഷ്ണ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മോഹന്‍ ‘അമൃത’,പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനേഷ് ബാലകൃഷ്ണന്‍,കളറിസ്റ്റ്-ലിജു പ്രഭാകര്‍,വിഎഫ്എക്‌സ്-എഗ്ഗ് വൈറ്റ്,സ്റ്റില്‍സ്- ശാലു പേയാട്
ഡിസൈന്‍-അഡ്‌സോഫ്ആഡ്‌സ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ശബരി കൃഷ്ണ, പ്രൊഡക്ഷന്‍ മാനേജര്‍-ശ്രീജേഷ്,ലിജു,വിതരണം-ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിന്റെ ടൈറ്റില്‍ പിന്നിട് പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ രതീഷ് രഘുനന്ദന്‍ അറിയിച്ചു. പി ആര്‍ ഒ-എ എസ്.ദിനേശ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.