നേപ്പാള്‍ വിമാന ദുരന്തം, ഇനി കണ്ടെത്താനുള്ളത് ഒരാളെക്കൂടി
നേപ്പാള്‍ വിമാന ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് ഒരാളെമാത്രമാണെന്ന് നേപ്പാള്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 71 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു കഴിഞ്ഞു. ത്രിഭുവന്‍ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടങ്ങള്‍ തുടരുകയാണ്.
ജനുവരി 15ന് നേപ്പാളിലെ പൊഖാറയിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് യെതി എയര്‍ലൈന്‍സിന്റെ 9എന്‍-എ.എന്‍.സി എ.ടി.ആര്-72 വിമാനം മലയിടുക്കില്‍ തകര്‍ന്നുവീണത്. 53 നേപ്പാളികളും അഞ്ച് ഇന്ത്യക്കാരുമടക്കം 15 വിദേശികളും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Photo Courtesy : Google/ images are subject to copyright