വിവാഹനിശ്ചയം കഴിഞ്ഞ് നാട്ടില്‍നിന്ന് മടങ്ങിയ സൈനികന് കാശ്മീരിലെ ലഡാക്കില്‍ മരിച്ചു
ഒരാഴ്ച മുമ്ബ് വിവാഹനിശ്ചയം കഴിഞ്ഞ് നാട്ടില്‍നിന്ന് മടങ്ങിയ സൈനികന് കാശ്മീരിലെ ലഡാക്കില്‍ വച്ച് മരിച്ചു. ആര്‍മി പോസ്റ്റല്‍ സര്‍വീസിലെ ശിപായി കീഴുപറമ്ബ് കുനിയില്‍ കോലോത്തുംതൊടി നുഫൈല്‍ (27)ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും.
എട്ട് വര്‍ഷമായി നുഫൈല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. രണ്ട് വര്‍ഷമായി കാശ്മീരില്‍ ജോലിചെയ്തുവരികയാണ്. ഡിസംബര്‍ അവസാനം നാട്ടിലെത്തി ജനുവരി രണ്ടിന് മുക്കം കുളങ്ങര സ്വദേശിനിയുമായി വിവാഹനിശ്ചയം കഴിഞ്ഞ് 22നാണ് തിരികെ ജോലിസ്ഥലത്തേയ്ക്ക് മടങ്ങിയത്. കോയമ്ബത്തൂരിലേയ്ക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. വ്യാഴം രാവിലെ 10.30ന് പ്രതിശ്രുത വധുവിനെ വിളിച്ചിരുന്നു. രാത്രി ഒമ്ബതരയോടെയാണ് മരിച്ചതായി വിവരം ലഭിച്ചത്. നുഫൈലിന്റെ പിതാവ് മുഹമ്മദ് കുഞ്ഞാന് നേരത്തേ മരിച്ചു. ഉമ്മ ആമിനയും നുഫൈലിന്റെ സഹോദരിയുമാണുള്ളത്.
Photo Courtesy : Google/ images are subject to copyright