(സിസിഎല്‍) പുതിയ സീണണിന് ഫെബ്രുവരി നാലിന് തുടക്കമാവുന്നു,കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്
ഇന്ത്യന്‍ സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) പുതിയ സീസണ് ഫെബ്രുവരി നാലിന് ആരംഭിക്കും. ഇതേദിവസം തന്നെ മുംബയില്‍ കര്ട്ടണ് റെയ്സറും നടക്കും. ആദ്യമത്സരം ഫെബ്രുവരി 18നാണ്.
മലയാള താരങ്ങളുടെ കേരള സ്ട്രൈക്കേഴ്സ് ടീം ഇത്തവണയെത്തുന്നത് മറ്റൊരു ക്ളബായ സെലിബ്രിറ്റി ക്രിക്കറ്റ് ക്ളബുമായി ചേര്‍ന്നാണ്. സി3 കേരള സ്ട്രൈക്കേഴ്സ് എന്നാണ് ടീമിന്റെ പുതിയ പേര്. കേരളതാരങ്ങളുടെ 20 അംഗ ടീമിനെ നിശ്ചയിച്ചുകഴിഞ്ഞു.
ടീം ക്യാപ്ടന് കുഞ്ചാക്കോ ബോബനാണ്. മോഹന്‍ലാല്‍ നോണ്‍ പ്ളേയിംഗ് ക്യാപ്ടനായി തുടരും. ആസിഫ് അലി, ഉണ്ണി മുകുന്ദന്, ഇന്ദ്രജിത്ത് സുകുമാരന്‍, വിജയ് യേശുദാസ്, സൈജു കുറുപ്പ്, ആന്റണി വര്‍ഗീസ്, വിനു മോഹന്‍, രാജീവ് പിള്ള, അര്ജുന് നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്, മണിക്കുട്ടന്, ഷഫീഖ് റഹ്മാന്, വിവേക് ഗോപന്, നിഖില്‍ കെ മേനോന്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, സിജു വില്‍സണ്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
സിസിഎല്ലിന്റെ രണ്ട് മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഇതിലൊന്നില്‍ കേരള സ്ട്രൈക്കേഴ്സ് ബോളിവുഡ് താരങ്ങളുടെ ക്ളബായ മുംബയ് ഹീറോസിനെ നേരിടും. സല്‍മാനാണ് ടീമിന്റെ നോണ്‍ പ്ളേയിംഗ് ക്യാപ്ടന്.
Photo Courtesy : Google/ images are subject to copyright