കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണ്ണം പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന തൃശൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. സ്വര്‍ണ്ണം രണ്ട് മാലകളാക്കി പാന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. യാത്രക്കാരനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ കസ്റ്റഡിയിലെടുത്തു.
Photo Courtesy : Google/ images are subject to copyright

