നാഗ്പൂര്‍ ടെസ്റ്റ്,രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി
നാഗ്പൂര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി.171 പന്തിലാണ് രോഹിത് ശര്‍മ്മ ഒന്‍പതാം സെഞ്ച്വറി
നേടിയത്. മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ
ഇന്ത്യന്‍ ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ.
71 ഓവറുകള്‍ പിന്നിടുമ്ബോള്‍ 5ന് 202 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (181 പന്തില്‍ 105), രവീന്ദ്ര ജഡേജയുമാണ് (54പന്തില്‍ 22) ക്രീസില്‍. ആര്. അശ്വിന് (71 പന്തില്‍ 20), ചേതേശ്വര്‍ പൂജാര (14 പന്തില്‍ ഏഴ്), വിരാട് കോലി (26 പന്തില്‍ 12), സൂര്യകുമാര്‍ യാദവ് (20 പന്തില്‍ എട്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടാം ദിനം പുറത്തായത്.
Photo Courtesy : Google/ images are subject to copyright