വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത് അഞ്ച് റണ്‍സിന്

വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത് അഞ്ച് റണ്‍സിന്

173 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് എടുത്തത്. അവസാന ഓവറില്‍ വിജയത്തിന് 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യന്‍ വനിതകള്‍ക്ക് 10 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ റണ്ണൗട്ടായതാണ് ഇന്ത്യയ്ക്ക് വിനയായത്. ഒരവസരത്തില്‍ ആറ് ഓവറില്‍ 46 റണ്‍സ് മതിയായിരുന്നിടത്താണ് ഹര്‍മ്മന്‍ പ്രീത് റണ്ണൗട്ടാക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ 34 പന്തില്‍ 52 റണ്‍സാണെടുത്തത്.

നേരത്തേ 28 ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഇവരുടെ 69 റണ്‍സ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഓസ്‌ട്രേലിയയ്ക്കായി ഡാറിക് ബ്രൗണ്‍ നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

37 ബോളില്‍ 54 റണ്‍സെടുത്ത ലൂയിസ് മൂണിയാണ് ടോപ്പ് സ്‌കോറര്‍. പിന്നീട് തകര്‍ത്തടിച്ച അഷ്‌ലി ഗാര്‍ഡ്‌നറാണ് ഓസീസ് സ്‌കോര്‍ ഉയര്‍ത്തിയത്. 18 ബോളില്‍ 31 റണ്‍സെടുത്ത ഗാര്‍ഡ്‌നറെ ദീപ്തി ശര്‍മ്മ പുറത്താക്കി. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് 34 ബോളില്‍ പുറത്താകാതെ 49 റണ്‍സെടുത്തു. നാലോവറില്‍ 32 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ശിഖാ പാണ്ഡെയാണ് ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്.ദീപ്തി ശര്‍മ്മയും, രാധാ യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.