കറുവാപ്പട്ടയും ഇഞ്ചിയും ഗ്രാമ്പുവുംകൊണ്ട് തലവേദന അകറ്റാം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള കറുവാപ്പട്ട തലവേദന അകറ്റാന്‍ വളരെ ഉപകാരപ്രദമാണ്. കറുവാപ്പട്ടയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് സ്ട്രെസ്സ് കുറയ്ക്കുന്നതിനും ഞരമ്പുകളെ ശാന്തമാക്കാനും സഹായിക്കും.
തലവേദനയുള്ളപ്പോള്‍ കറുവാപ്പട്ട ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് തലവേദന കുറയാന്‍ സഹായിക്കും.
കറുവാപ്പട്ട പൊടി എടുത്ത് അതില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി നെറ്റിയില്‍ പുരട്ടുന്നത് നെറ്റിയ്ക്ക് നല്ല തണുപ്പ് ലഭിക്കുന്നതിനും തലവേദന കുറയാനും സഹായിക്കുന്നു.
തലവേദന വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത ഉല്‍പന്നമാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഇന്‍ഫ്ലമേറ്ററി ഘടകം തലവേദന അകറ്റാന്‍ സഹായിക്കുന്നു. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളമോ ചായയോ (പാല്‍ ചേര്‍ക്കാതെ തയാറാക്കിയത്) കുടിക്കുന്നത്, ഇഞ്ചി നീര് കുടിയ്ക്കുന്നതും തലവേദനയില്‍ നിന്നും വേഗത്തില്‍ ആശ്വാസം ലഭിക്കുന്നതിന് സഹായിക്കുന്നു.
തലവേദന മാറ്റാന്‍ ഗ്രാമ്പൂ അത്യുത്തമമാണ്. ഇതിന്റെ ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഞരമ്പുകളെ ശാന്തമാക്കി എടുക്കുന്നതിനും സഹായിക്കുന്നു.
ചൂടുവെള്ളത്തില്‍ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച് കുടിക്കാവുന്നതാണ്. അല്ലെങ്കില്‍ ഇഞ്ചിയും കറുവാപ്പടയും ചേര്‍ത്ത് ചായ തയ്യാറാക്കി കുടിക്കുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright