മുട്ട റഫ്രിജറേറ്ററില്‍ സൂക്ഷിക്കാമോ

1 റഫ്രിജറേറ്ററില്‍ വയ്ക്കുന്നതിന് മുമ്പ് മുട്ടപ്പെട്ടിയിലെ എക്‌സ്‌പെയറീ ഡേറ്റ് പരിശോധിച്ച് ഉറപ്പാക്കുക.
2 മുട്ടകള്‍ പ്രത്യേക ട്രേകളില്‍ സൂക്ഷിക്കുക.
3 മുട്ട വച്ചിരിക്കുന്ന പെട്ടി റഫ്രിജറേറ്ററിന്റെ വാതിലില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. കാരണം ഫ്രിഡ്ജ് അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍ താപനില മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഇത് മുട്ടകള്‍ വേഗത്തില്‍ കേടാകാന്‍ ഇടയാക്കും.
4 മുട്ടകളുടെ കൂര്‍ത്ത ഭാഗം താഴേക്ക് വരുന്ന രീതിയില്‍ സൂക്ഷിക്കുക.
ഇത്തരം ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ മുട്ടകള്‍ കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.
വേവിച്ച മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ
പുഴുങ്ങിയ മുട്ടകള്‍ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല അവ ദിവസങ്ങളോളം റഫ്രിജറേറ്ററില്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ നല്ല ഉറവിടമാണ് പുഴുങ്ങിയ മുട്ടകള്‍.
എന്നിരുന്നാലും, ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടയാന്‍ വേവിച്ച മുട്ടകള്‍ റഫ്രിജറേറ്ററില്‍ ശരിയായി സൂക്ഷിക്കേണ്ടതാണ്.
വേവിച്ച മുട്ടകള്‍ റഫ്രിജറേറ്ററില്‍ വയ്ക്കുന്നതിനുമുന്‍പ് ചൂടാറിയോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. വേവിച്ച് അഞ്ച് ദിവസത്തിനകം വേവിച്ച മുട്ട കഴിക്കാവുന്നതാണ്.