‘മെയ്ഡ് ഇന്‍ കാരവാന്‍ ‘വിഷുവിന്

ആനന്ദം, ഹൃദയം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ
അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇന്‍ കാരവാന്‍ ‘ വിഷുവിന് ഏപ്രില്‍ പതിനാലിന് പ്രദര്‍ശനത്തിനെത്തുന്നു.
ഇന്ദ്രന്‍സ്,പ്രജില്‍ Jr,മിഥുന്‍ രമേശ്,
ആന്‍സണ്‍ പോള്‍ തുടങ്ങിയവര്‍ക്കൊപ്പം വിദേശ താരങ്ങളായ
ഹാഷീം കഡൗറ,അനിക ബോയില്‍,എല്ല സെന്റ്‌സ്,നസ്ഹ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സിനിമ കഫേ പ്രൊഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്,എ വണ്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറില്‍ ബാദുഷ എന്‍ എം, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്ന്
‘ മെയ്ഡ് ഇന്‍ കാരവാന്‍’
നിര്‍മ്മിക്കുന്നു.
കോ പ്രൊഡ്യൂസര്‍-ഡെല്‍മി മാത്യു.
ഷിജു എം ഭാസ്‌ക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം-ഷെഫീഖ് റഹ്‌മാന്‍,
എഡിറ്റര്‍-വിഷ്ണു വേണുഗോപാല്‍.
പ്രൊജക്ട് ഡിസൈനര്‍ പ്രിജിന്‍ ജെ പി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല- രാഹുല്‍ രഘുനാഥ്,മേക്കപ്പ്-നയന രാജ്,സലാം അരൂക്കുറ്റി,വസ്ത്രാലങ്കാരം-സംഗീത ആര്‍ പണിക്കര്‍,സ്റ്റില്‍സ്-ശ്യാം മാത്യു,
പരസ്യക്കല-പ്രജിന്‍ ഡിസൈന്‍സ്, വിശ്വമയന്‍ വി, അസോസിയേറ്റ് ഡയറക്ടര്‍-സുഗീഷ് എസ് ജി,ഡിഐ-മോക്ഷ പോസ്റ്റ്, സ്റ്റുഡിയോ-സപ്ത റിക്കോര്‍ഡ്‌സ്,ഓഡിയോഗ്രാഫി-ജിയോ പയസ്, ക്രിയേറ്റീവ് സപ്പോര്‍ട്ട് -പങ്കജ് മോഹന്‍, ലൊക്കേഷന്‍ മാനേജര്‍-നിബിന്‍ മാത്യു ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ മാനേജര്‍-അസ്ലാം പുല്ലേപ്പടി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അമന്‍ അമ്പാട്ട്, ഓണ്‍ലൈന്‍ മീഡിയ-രാജേഷ് കുമാര്‍ സി.കെ,
പ്രമോഷന്‍സ്-ലാല റിലേഷന്‍സ്,
പി ആര്‍ ഒ-എ എസ് ദിനേശ്.
Photo Courtesy : Google/ images are subject to copyright