മേക്കപ്പ് ബ്രഷുകളും അവയുടെ ഉപയോഗങ്ങളും

മേക്കപ്പ് ചെയ്യുമ്പോള്‍ പൗഡര്‍, ബ്ലഷ്, ഫൗണ്ടേഷന്‍, ഐഷാഡോ തുടങ്ങിയവയൊക്കെ അപ്ലേ ചെയ്യാനാണ് മേക്കപ്പ് ബ്രഷുകള്‍ ഉപയോഗിക്കുന്നത്. പല തരത്തിലുള്ള മേക്കപ്പ് ബ്രഷുകളുണ്ട്. ഓരോന്നിനും അതിന്റേതായ ആകൃതിയും വലുപ്പവും ഘടനയും ഉള്ളതുകൊണ്ട്തന്നെ ഇവ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.
സാധാരണയായി ഉപയോഗിക്കുന്ന മേക്കപ്പ് ബ്രഷുകള്‍ ഇവയാണ്
ഫൗണ്ടേഷന്‍ ബ്രഷ്: നല്ല ഫിനിഷിംഗ് ലഭിക്കാനായി ലിക്വിഡ് അല്ലെങ്കില്‍ ക്രീം ഫൗണ്ടേഷന്‍ പ്രയോഗിക്കാനായി ഉപയോഗിക്കുന്ന പരന്നതും ഇടതൂര്‍ന്നതുമായ ബ്രഷാണ് ഫൗണ്ടേഷന്‍ ബ്രഷ്.
പൗഡര്‍ ബ്രഷ്: മേക്കപ്പ് സെറ്റ് ചെയ്യാന്‍ പൗഡര്‍പോലുളള ഉല്‍പ്പന്നങ്ങള്‍ പ്രയോഗിക്കാന്‍ ഉപയോഗിക്കുന്ന വലിയ ബ്രഷാണ് പൗഡര്‍ ബ്രഷ്.
ബ്ലഷ് ബ്രഷ്: കവിളുകളില്‍ ബ്ലഷ് അല്ലെങ്കില്‍ ബ്രോണ്‍സര്‍ ഇടാന്‍ ഉപയോഗിക്കുന്ന ഇടത്തരം വലിപ്പമുള്ള, ഫ്‌ലഫി ബ്രഷാണ് ബ്ലഷ് ബ്രഷ്.
ഐഷാഡോ ബ്രഷ്: കണ്‍്‌പോളകളില്‍ ഐഷാഡോ ഇടാന്‍ ഉപയോഗിക്കുന്ന ചെറുതും, പരന്നതുമായ ആകൃതിയിലുള്ള ബ്രഷ്.
ആംഗിള്‍ഡ് ബഷ്: ഐബ്രോ പൗഡര്‍ അല്ലെങ്കില്‍ ഐലൈനര്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രയോഗിക്കാനുള്ള കോണാകൃതിയിലുള്ള ഒരു ബ്രഷാണിത്.
ലിപ് ബ്രഷ്: ലിപ്സ്റ്റിക്ക് അല്ലെങ്കില്‍ ലിപ് ഗ്ലോസ് ചുണ്ടുകളില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ പരന്ന ബ്രഷ്.
മേക്കപ്പ് ബ്രഷുകള്‍ വൃത്തിയായി സൂക്ഷിക്കാം.
നിങ്ങളുടെ മേക്കപ്പ് ബ്രഷുകള്‍ പതിവായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഇത് ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കും. കൂടാതെ ഈ ബ്രഷുകള്‍ പഴകിത്തുടങ്ങുമ്പോള്‍ത്തന്നെ മാറ്റി പുതിയത് വാങ്ങേണ്ടതാണ്.
Photo Courtesy : Google/ images are subject to copyright