രാജ്യത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹാള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണ്ണം വില്‍ക്കാനാവില്ലന്ന് കേന്ദ്ര ഉത്തരവ്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇനിമുതല്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്തെ ജുവലറികളില്‍ ഹാള്‍മാര്‍ക്ക് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ ഏപ്രില്‍ ഒന്നുമുതല്‍ സാധിക്കില്ലന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഓരോ ഘട്ടങ്ങളില്‍ രാജ്യത്ത് പലയിടങ്ങളിലായി പദ്ധതി നടപ്പിലാക്കി വരികയായിരുന്നു. വാങ്ങുന്ന സ്വര്‍ണത്തിന് (ആല്‍ഫാ ന്യൂമെറിക് ) HUID ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ജുവലറി മേഖലയിലെ നികുതി വെട്ടിപ്പിന് തടയിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വര്‍ണ വില്‍പ്പന മേഘലയിലെ ഇടപാടുകള്‍ സുതാര്യമാകാന്‍ ഇതുമൂലം സാധിക്കും. എന്നാല്‍ പഴയ സ്വര്‍ണം ഉപയോഗിക്കുന്നതിനോ കൈവശം വയ്ക്കുന്നതിനോ തടസങ്ങളുണ്ടാവില്ല. ഇത് പുതിയ ആഭരണങ്ങളാക്കി മാറ്റുന്നതിനും കുഴപ്പമില്ല.
എന്താണ് HUID നമ്പര്‍
ആറ് അക്കങ്ങളുള്ള ആല്‍ഫാന്യൂമെറിക് കോഡാണ് ഹാള്‍മാര്‍ക്ക്ഡ് ആല്‍ഫാ ഐഡന്റിഫിക്കേഷന്‍ നമ്പര്‍. എല്ലാ ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് സമയത്ത് ഒരു HUID നമ്പര്‍ ഉണ്ടാവും. ഓരോന്നിനും ഇത് വ്യത്യസ്തമാണ്.
Photo Courtesy : Google/ images are subject to copyright