സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില ഉയര്‍ന്നു

ഇന്നലെയും സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. ഇന്ന് 560 രൂപ ഉയര്‍ന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 42,520 രൂപയാണ്.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 75 രൂപ വര്‍ദ്ധിച്ചു. വിപണിയിലെ വില 5315 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 60 രൂപ വര്‍ദ്ധിച്ചു. വിപണി വില 4395 രൂപയാണ്.
വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് രണ്ട് രൂപ വര്‍ദ്ധിച്ച് 72 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Photo Courtesy : Google/ images are subject to copyright