സൗന്ദര്യത്തിന് നാരങ്ങ

പകൃതിദത്തമായ ക്ലന്‍സറിംങ്
ആയി പ്രവര്‍ത്തിക്കുന്നതുകൊണ്ടും ചര്‍മ്മത്തിന് തിളക്കമാര്‍ന്ന ഗുണങ്ങള്‍ നല്‍കുന്നതുകൊണ്ടും നാരങ്ങയ്ക്ക് സൗന്ദര്യകാര്യത്തില്‍ ധാരാളം ഉപയോഗങ്ങളുണ്ട്.
ബ്രൈറ്റനിംഗ് ഫേസ് മാസ്‌ക്: നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സ്‌കിന്‍ ടോണ്‍ നിലനിര്‍ത്താനും സഹായിക്കുന്നു. നാരങ്ങ നീര് തേനില്‍ കലര്‍ത്തി മുഖത്ത് പുരട്ടുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
നാരങ്ങ നീര് ഒരു പ്രകൃതിദത്ത ടോണറായി ഉപയോഗിക്കാം. നാരങ്ങാനീരും വെള്ളവും തുല്യമായി കലര്‍ത്തുക. മുഖം വൃത്തിയാക്കിയ ശേഷം ഇത് പഞ്ഞി പയോഗിച്ച് മുഖത്ത് പുരട്ടാം.
നാരങ്ങാനീരിലെ സിട്രിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാന്‍ സഹായിക്കും. ചെറുനാരങ്ങാനീര് പഞ്ചസാരയോ ബേക്കിംഗ് സോഡയോ കലര്‍ത്തി പ്രകൃതിദത്തമായ സ്‌ക്രബ് ഉണ്ടാക്കുക.
നഖങ്ങള്‍ നാരങ്ങാനീരില്‍ അല്‍പ്പസമയം മുക്കിവയ്ക്കുന്നത് നഖങ്ങള്‍ തിളങ്ങാനും നെയില്‍ പോളിഷ് മൂലമുണ്ടാകുന്ന മഞ്ഞ കറ നീക്കംചെയ്യാനും സഹായിക്കും.
മുടി സ്വാഭാവികമായി നിലനിര്‍ത്താന്‍ നാരങ്ങാ നീര് ഉപയോഗിക്കാം. വെയിലത്ത് പോകുന്നതിന് മുമ്പ് നാരങ്ങ നീര് അല്‍പ്പം വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടുക. ഇത് മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കും.
Photo Courtesy : Google/ images are subject to copyright