അജിത്തും ശാലിനിയും കുടുംബത്തോടൊപ്പം, ചിത്രം വൈറലാകുന്നു
നടന് അജിതും ഭാര്യ ശാലിനിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് എപ്പോഴും സ്വീകാര്യതയുണ്ട്. സിനിമ തിരക്കുകള്‍ മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന അജിത്തിന്റെ പുതിയ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് മാറിനിന്നാല്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അജിത്തിനും ഇഷ്ടം. അജിത് ശാലിനി ദമ്പതികളുടെ മക്കളായ അനൗഷ്കയും ആദ്വിക്കും വലിയ കുട്ടികളായെന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്.
Photo Courtesy : Google/ images are subject to copyright