അടുക്കളയില്‍ സമയം ലാഭിക്കാന്‍ ചില ടിപ്സുകളിതാ
എന്ത് ഭക്ഷണം ഉണ്ടാക്കണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. ഓരോ ദിവസവും എന്ത് ഉണ്ടാക്കുന്നു എന്ന് തീരുമാനിച്ച ശേഷം അതിനനുസരിച്ച് പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുക. ഇത് സാധനങ്ങള്‍ വാങ്ങാന്‍ ഒന്നിലധികം തവണ കടയില്‍ പോകുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
ഫുഡ് പ്രോസസര്‍, സ്ലോ കുക്കര്‍ അല്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പോലുള്ള സമയം ലാഭിക്കുന്ന അടുക്കള ഉപകരണങ്ങള്‍ ഉപയോഗിക്കുക. വേഗത്തിലും എളുപ്പത്തിലും ഭക്ഷണം തയ്യാറാക്കാന്‍ ഈ ഉപകരണങ്ങള്‍ നിങ്ങളെ സഹായിക്കും.
ഭക്ഷണമുണ്ടാക്കാനുള്ള ചേരുവകള്‍ മുന്‍കൂട്ടി തയ്യാറാക്കുക:
തലേദിവസംതന്നെ പച്ചക്കറികള്‍ അരിഞ്ഞുവയ്ക്കല്, മാംസം മാരിനേറ്റ് ചെയ്യല്‍, ധാന്യങ്ങള്‍ വേവിച്ചുവയ്ക്കല് തുടങ്ങിയകാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്തുവയ്ക്കുക.
ഭക്ഷണമുണ്ടാക്കുമ്പോള്‍ വലിയ അളവില്‍ തയാറാക്കി വയ്ക്കുക. ബാക്കിയുള്ളവ പിന്നീടുള്ള ഉപയോഗത്തിനായി ഫ്രീസ് ചെയ്യുക. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സമയവും പരിശ്രമവും ലാഭിക്കും.
ഭക്ഷണമുണ്ടാക്കിയ ശേഷം അടുക്കള അപ്പോള്‍ത്തന്നെ വൃത്തിയാക്കുക. പിന്നത്തേക്ക് മാറ്റിവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അപ്പപ്പോള്‍തന്നെ വൃത്തിയാക്കിവച്ചാല്‍ പാത്രങ്ങള്‍ കുമിഞ്ഞ് കൂടുന്നത് ഒഴിവാക്കാം.
അടുക്കള ചിട്ടയോടെ സൂക്ഷിക്കുക: അടുക്കള അടുക്കുംചിട്ടയോടെയും ഒരുക്കുക. പൊടികളും, ധാന്യങ്ങളുമെല്ലാം പെട്ടെന്ന് കൈയെത്തും ദൂരത്ത് കിട്ടുന്നടത്ത് വയ്ക്കുക. ബോക്സുകളില്‍ അതാത് സാധനങ്ങളുടെ പേരെഴുതി ഒട്ടിക്കുക. നിങ്ങള്‍ക്ക് ആവശ്യമുള്ളത് വേഗത്തിലും എളുപ്പത്തിലും കണ്ടെത്താന്‍ ഇത് നിങ്ങളെ സഹായിക്കും.
Photo Courtesy : Google/ images are subject to copyright