അറിയാം നേന്ത്രപ്പഴത്തിന്റെ ദോഷഫലങ്ങള്‍

അറിയാം നേന്ത്രപ്പഴത്തിന്റെ ദോഷഫലങ്ങള്‍

മലയാളികള്‍ തങ്ങളുടെ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട പഴമാണ് നേന്ത്രപ്പഴം. വിശപ്പടക്കാനും തടി കുറയ്ക്കാൻ ചോറ് ഒഴിവാക്കി നേന്ത്രപ്പഴം കഴിക്കുന്നത് ശീലമാക്കിയവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ തടി കുറയുമെന്ന് കരുതി നേന്ത്രപ്പഴം കഴിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നേന്ത്രപ്പഴത്തിന്റെ ദോഷഫലങ്ങള്‍

1. ഷുഗറും കാർബോഹൈഡ്രേറ്റും മാത്രമല്ല മാറ്റ് പഴങ്ങളിലുള്ളതിനേക്കാൾ കൂടുതൽ കലോറിയും നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് ആപ്പിളിനേക്കാള്‍ ഇരട്ടി കലോറി നേന്ത്രപ്പഴത്തിനുണ്ട്. നേന്ത്രപ്പഴം അമിതമായി കഴിക്കുന്നത് തടി കൂടാന്‍ കാരണമാകുന്നു

2. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ വയറ്റില്‍ പെട്ടന്ന് ഗ്യാസ് നിറയാന്‍ കാരണമാകും

3. ഫ്രക്ടോസിന്റെ അളവ് കൂടുതല്‍ ഉള്ളതിനാല്‍ ചെറുപ്പക്കാരില്‍ ടൈപ്പ് ടു ഡയബറ്റിസിന് കാരണാകും

4. ദഹനത്തിനു കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ പഴ ചിലരില്‍ വയറുവേദന സൃഷ്ടിക്കും

5. ചിലരില്‍ അലര്‍ജിക്ക് കാരണമാകും

6. വിറ്റാമിന്‍ ബി 6 കൂടുതല്‍ ഉള്ളത് ഞരമ്പുകള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും

7. അമിത ക്ഷീണം മൈഗ്രേയ്ന്‍ എന്നിവയ്ക്ക് കാരണമാകും

8. അമിതമായി നേന്ത്രപ്പഴം കഴിക്കുന്നത് പല്ലുകള്‍ ദ്രവിക്കാന്‍ കാരണമാകുന്നു

Photo Courtesy : Google/ images are subject to copyright      

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.