ആരോഗ്യകരമായ ഭക്ഷണം കഴിച്ച് പരീക്ഷയ്‌ക്കൊരുങ്ങാം

ആരോഗ്യകരമായ ഭക്ഷണം കഴിച്ച് പരീക്ഷയ്‌ക്കൊരുങ്ങാം

പരീക്ഷക്കാലമാകാറായി. പഠനത്തോടൊപ്പം നല്ല ഉന്മേഷത്തോടെയും ഉണര്‍വ്വോടെയും ഇരിക്കേണ്ടതും കുട്ടികളെ സംബന്ധിച്ച് അത്യാവശ്യമുള്ള കാര്യമാണ്. പരീക്ഷയ്ക്കിടയില്‍ ഭക്ഷണത്തിന് എന്ത് സ്ഥാനമാണുള്ളതെന്ന് ചോദിക്കാന്‍ വരട്ടെ. പോഷകസമൃദ്ധമായ ഭക്ഷണം പഠനത്തോടൊപ്പം ലഭിക്കുമ്പോള്‍ പരീക്ഷയിലെ പ്രകടനവും മികച്ചതാകും.

എപ്പോള്‍ മുതല്‍ തയാറെടുപ്പുകള്‍ നടത്താം
പരീക്ഷയ്ക്ക് ഒരാഴ്ചമുന്‍പ് ഒരുക്കങ്ങള്‍ ആരംഭിക്കാം. ചുവന്നമാംസം, ഇലക്കറികള്‍, ധാന്യങ്ങള്‍, മുട്ട, മീന്‍, പഴങ്ങള്‍എന്നിവ കഴിച്ച് ശരീരത്തിനാവശ്യമായ വൈറ്റമിനുകളും മിനറല്‍സും ഉണ്ടാക്കിയെടുക്കാം. ദിവസം മൂന്ന് നേരം ഭക്ഷണം കഴിക്കുക. പഞ്ചസാരയുടെ അളവ് കുറച്ച് ഉപയോഗിക്കുക. കോളയും മറ്റും ഒഴിവാക്കി സാധാരണ തിളപ്പിച്ചാറിയ വെള്ളം കുടിക്കാം. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

ബ്രേക്ക്ഫാസ്റ്റ് എങ്ങനെ
പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ ദിവസംമുഴുവന്‍ ഊര്‍ജസ്വലതയോടെയിരിക്കാന്‍ കഴിയില്ല. പ്രോട്ടീനും വൈറ്റമിന്‍ ബി കോംപ്ലക്‌സും അടങ്ങിയ ഭക്ഷണം കഴിക്കുക. പഴങ്ങളും ധാന്യവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം.
കുട്ടികള്‍ക്ക് വിരസത തോന്നാത്ത വിധത്തില്‍ ഓരോ ദിവസവും വൃത്യസ്ത ഭക്ഷണങ്ങള്‍ തയാറാക്കണം.

ഉച്ചഭക്ഷണത്തില്‍ എന്തൊക്കെ വേണം
സന്തുലിതമായ ഉച്ച ഭക്ഷണമാണ് കുട്ടികള്‍ക്ക് ആവശ്യം. ഉച്ചകഴിഞ്ഞാണ് പരീക്ഷയെങ്കില്‍ ഗോതമ്പോ അരിയോ ഉള്‍പ്പെട്ട ഭക്ഷണം കഴിക്കാം. പച്ചക്കറികള്‍, തൈര്, എന്നിവ ഉള്‍പ്പെടുത്തുക. ആപ്പിള്‍, മുന്തിരി, ക്യാരറ്റ് ഇവയൊക്കെ ആവശ്യമായ വൈറ്റമിനുകള്‍ നല്‍കും.

ലഘുഭക്ഷണം എങ്ങനെ
ആരോഗ്യദായകമായ ലഘുഭക്ഷണമാണ് പരീക്ഷാദിവസം കഴിക്കേണ്ടത്. വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൂടുതല്‍ പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കരുത്. അവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. എണ്ണയില്‍ വറുത്ത വിഭങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ദഹനം ആയാസമാക്കുകയും ക്ഷീണം വര്‍ധിപ്പിക്കുകയും ചെയ്യും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.