ഇന്ത്യയ്ക്ക് വീണ്ടും ഓസ്‌കാര്‍

ഇന്ത്യയ്ക്ക് വീണ്ടും ഓസ്‌കാര്‍

ആര്‍ ആര്‍ ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കാര്‍. സംഗീത സംവിധായകന്‍ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരം ഇന്ത്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് കീരവാണി. 2009ല്‍ ഗുല്‍സാറിന്റെ വരികളില്‍ എ.ആര്‍. റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ സ്ലംഡോഗ് മില്യനയറിലെ ‘ ജയ് ഹോ ‘ യ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഓസ്‌കാര്‍ എത്തുന്നത്.

ലോസ് ആഞ്ജലസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടന്നത്. ജാമിലി കര്‍ട്ടിസിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കെ ഹ്വി ക്വാന്‍ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്) ആണ് മികച്ച സഹനടന്‍.

മികച്ച ചിത്രം: എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്

മികച്ച നടന്‍: ബ്രെന്‍ഡന്‍ (ദ് വേയ്ല്‍)
മികച്ച നടി: മിഷേല്‍ യോ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച വിഷ്വല്‍ എഫക്റ്റ്സ് : അവതാര്‍ ദ വേ ഓഫ് വാട്ടര്‍

മികച്ച തിരക്കഥ (അഡാപ്റ്റഡ്): സാറാ പോളെ (വുമണ്‍ ടോക്കിംഗ്)

മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവാല്‍നി
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ആന്‍ ഐറിഷ് ഗുഡ്ബൈ
മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം: ഗ്വില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ
മികച്ച ഛായാഗ്രാഹകന്‍: ജയിംസ് ഫ്രണ്ട് (ഓള്‍ ക്വയിറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്).

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.