ഉച്ചയ്ക്ക് ഉറങ്ങുന്നത് ദോഷമാണോ

ഉച്ചയ്ക്ക് ഉറങ്ങുന്നത് ദോഷമാണോ

ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് ഉറക്കം. ശരീരത്തിനും മനസിനും അത് ഒരുപോലെ ഗുണം ചെയ്യും. ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് അത്യാവശ്യമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ഉച്ച സമയത്ത് ഉറങ്ങുന്നത് നല്ലതാണോ എന്നത് പലര്‍ക്കുമുള്ള സംശയമാണ്. രാത്രിയില്‍ മാത്രമല്ല ഉച്ച ഭക്ഷണത്തിന് ശേഷമുള്ള ഉറക്കവും ആരോഗ്യപ്രദമാണത്രേ. ഉച്ച ഭക്ഷണ ശേഷം അര മണിക്കൂറെങ്കിലും ഉറങ്ങണം. ശരീരത്തിനും മനസിനും ഇതുമൂലം വിശ്രമം ലഭിക്കും. ഒന്ന് ഉറങ്ങി എഴുനേല്‍ക്കുമ്പോഴേക്കും കൂടുതല്‍ ഏകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാനാവും. ഉച്ചമയക്കം ഓര്‍മ്മശക്തി കൂട്ടുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഉച്ചയ്ക്ക് ശേഷം ഒന്ന് വിശ്രമിക്കുന്നത് ശരീരത്തേയും മനസിനേയും കൂടുതല്‍ ഉന്മേഷമുള്ളതാക്കും.ഹൃദയാരോഗ്യത്തിനും ഉച്ചമയക്കം സഹായിക്കും.രക്തസമ്മര്‍ദ്ദത്തെ സാധാരണ നിലയിലാക്കാനും ഉച്ചയുറക്കം സഹായിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.