കാല്‍മുട്ടുകളിലേയും കൈമുട്ടുകളിലേയും കറുപ്പുനിറമകറ്റാന്‍

കാല്‍മുട്ടുകളിലേയും കൈമുട്ടുകളിലേയും കറുപ്പുനിറമകറ്റാന്‍

വരണ്ട ചര്‍മ്മം, ജനിതപ്രശ്‌നങ്ങള്‍, പ്രായം, സൂര്യപ്രകാശമേല്‍ക്കല്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ കാല്‍മുട്ടിലേയും കൈമുട്ടിലേയും കറുപ്പുനിറത്തിന് കാരണമാകുന്നു. ഈ കറുപ്പ് നിറം കുറയ്ക്കാന്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിതാ…

ഒരു ബോഡി സ്‌ക്രബ് അല്ലെങ്കില്‍ ലൂഫ ഉപയോഗിച്ച് കറുപ്പുനിറമുള്ള ഭാഗം സ്‌ക്രബ് ചെയ്യുക.

ദിവസവും മോയ്‌സ്ചറൈസ് ചെയ്യുക: ഷിയ ബട്ടര്‍, കൊക്കോ ബട്ടര്‍, അല്ലെങ്കില്‍ വെളിച്ചെണ്ണ തുടങ്ങിയ ചേരുവകള്‍ അടങ്ങിയ മോയ്‌സ്ചറൈസര്‍ തിരഞ്ഞെടുക്കുക. അവയെല്ലാം വരണ്ട ചര്‍മ്മത്തിന് ജലാംശം നല്‍കുന്നതിന് സഹായിക്കും.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക: പുറത്ത് പോകുമ്പോള്‍ 30 തോ അതില്‍ കൂടുതലോ SPF ഉള്ള സണ്‍സ്‌ക്രീന്‍ പുരട്ടുക.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ക്രീം ഉപയോഗിക്കുക:
കൈകാല്‍ മുട്ടുകളിലെ കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കുന്ന ക്രീമുകള്‍ ലഭ്യമാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി, കോജിക് ആസിഡ് അല്ലെങ്കില്‍ ഹൈഡ്രോക്വിനോണ്‍ പോലുള്ള ഘടകങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.

ജലാംശം നിലനിര്‍ത്തുക:
ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. പ്രതിദിനം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.