“ചാള്‍സ് എന്‍റര്‍പ്രൈസസ് ” രണ്ടാമത്തെ പോസ്റ്റർ

“ചാള്‍സ് എന്‍റര്‍പ്രൈസസ് ” രണ്ടാമത്തെ പോസ്റ്റർ
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന   “ചാള്‍സ് എന്‍റര്‍പ്രൈസസ് ” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനൽ വഴി പുറത്തിറക്കി.  രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമ ചിത്രമാണ് “ചാള്‍സ് എന്‍റര്‍പ്രൈസസ് “
ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യ രസപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ  അഭിനയിക്കുന്ന ചിത്രം കൂടിയാണ് “ചാൾസ് എന്റർപ്രൈസസ് “. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ്,
അച്ചുവിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
ഉര്‍വ്വശിക്കു പുറമേ,ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ഗുരു സോമസുന്ദരം, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ,മണികണ്ഠൻ ആചാരി,മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം-പ്രദീപ് മേനോന്‍,അനൂപ് രാജ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ എഴുതിയ വരികൾക്ക് 
 സുബ്രഹ്മണ്യന്‍ കെ വി സംഗീതം പകരുന്നു. എഡിറ്റിംഗ് -അച്ചു വിജയന്‍,പശ്ചാത്തല സംഗീതം-അശോക് പൊന്നപ്പൻ,
നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍,
കലാസംവിധാനം-മനു ജഗദ്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍, മേക്കപ്പ്-സുരേഷ്,  ജോയ് മൂവി പ്രൊഡക്ഷൻസ് “ചാൾസ് എന്റർപ്രൈസസ് ” ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും.പി ആർ ഒ-എ എസ് ദിനേശ്.
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.