‘തുറമുഖ’ത്തിന് മികച്ച പ്രതികരണം
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങുന്ന രാജീവ് രവി ചിത്രം ‘തുറമുഖം’ മികച്ച കാഴ്ചാനുഭവമാണ് പങ്കുവയ്ക്കുന്നത്. നിവിന്‍പോളി, അര്ജുന് അശോകന്, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന് തുടങ്ങിയ താരനിരതന്നെ ചിത്രത്തിലുണ്ട്. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാടാണ് ചിത്രം തീയറ്ററുകളിലെത്തിച്ചത്. ചിത്രീകരണംകൊണ്ടും മികച്ച അഭിനയ ശൈലികൊണ്ടും വേറിട്ട് നില്ക്കുന്ന ചിത്രമാണ് തുറമുഖം. നിവിന്‍ പോളിയുടെ കരിയറിലെതന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തുറമുഖത്തിലെ മട്ടാഞ്ചേരി മൊയ്ദു. തിരക്കഥകൊണ്ട് ഒരുപിടി മുന്നില്‍ നില്ക്കുന്ന കഥ, 1940-50 കാലഘട്ടത്തില്‍ കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം തുടങ്ങുന്നത്.
Photo Courtesy : Google/ images are subject to copyright