ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ ഇങ്ങനെയാണ്.
ആകെ 60 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ത്രിപുരയില്‍ ആദ്യം നിലനിര്‍ത്തിയ ലീഡ് തുടരാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. പി.എം-കോണ്‍ഗ്രസ് സഖ്യത്തിന് 18 സീറ്റുകളില്‍ മുന്‍തൂക്കം. ബി.ജെ.പി മുന്നേറ്റം 31 സീറ്റിലേക്ക് കുറഞ്ഞു.
മേഘാലയയില്‍ ആകെ 60 സീറ്റുള്ളതില്‍ 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍റാഡ് സാങ്മയുടെ എന്‍.പി.പി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി), ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഇതില്‍ എന്‍.പി.പി 16 സീറ്റില്‍ മുന്നേറുമ്ബോള്‍ ബി.ജെ.പി എട്ട് സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 16 സീറ്റിലും മുന്നേറുന്നു.
നാഗാലാന്‍ഡില്‍ ബി.ജെ.പി മുന്നില്‍. 60 സീറ്റുകളില്‍ 50 എണ്ണത്തില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. എന്‍.പി.എഫ് ആറ് സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും മുന്നിലാണ്.
Photo Courtesy : Google/ images are subject to copyright