പനി കൂടുന്നുവെങ്കിലും ആന്റിബയോ ട്ടിക് ചികിത്സ കുറയ്ക്കണമെന്ന് ഐ.എം.എ യുടെ നിര്‍ദ്ദേശം
കുറച്ച് കാലങ്ങളായി കേരളത്തില്‍ പനിയും ചുമയും, തൊണ്ടവേദനയും ശരീരവേദനയുമൊക്കെയായി വലയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട അണുബാധ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. പനി മാറുമെങ്കിലും ചുമ മൂന്ന് ആഴ്ച വരെയുണ്ടാവും.
ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ഇപ്പോള്‍ ആന്റിബയോട്ടിക് ചികിത്സ പരമാവധി കുറയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ക്ക് ഐഎംഎ നല്കുന്ന നിര്‍ദ്ദേശം. ആളുകള്‍ സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക് വാങ്ങികഴിക്കുന്ന പ്രവണതയും വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തില്‍ സ്വയമായി ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിയ്ക്കുന്നത് പിന്നീട് ഭാവിയില്‍ മരുന്നുകള്‍ ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐഎംഎ പറയുന്നു.
Photo Courtesy : Google/ images are subject to copyright