ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രൻ 7ന് ഹാജരാകണമെന്ന് ഇ ഡി നിർദ്ദേശം
ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്ക് ഇഡി നോട്ടീസ്. സിഎം രവീന്ദ്രൻ 7ന് ഹാജരാകണം. ഇഡി.ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനായിപിബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് നിർദ്ദേശം. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ.ഡിയുടെ നീക്കം. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേൽക്കുന്നത്. എങ്കിലും ഓഫിസ് രേഖകളിലടക്കം വ്യക്തത വരുത്താനാണ് സിഇഒയെ നോട്ടീസ് നൽകി വരുത്തുന്നത്.
Photo Courtesy : Google/ images are subject to copyright