ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
ലൈഫ് മിഷന് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ലൈഫ് മിഷന് കോഴ ഇടപാട് കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കോഴയിടപാടില്‍ പങ്കില്ലെന്നും ആരോഗ്യപ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഒന്‍പതു ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുകയാണ്.
Photo Courtesy : Google/ images are subject to copyright