സോപ്പ് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സോപ്പ് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദൈനംദിന ചര്‍മ്മസംരക്ഷണത്തില്‍ നാം ചെയ്ത് വരുന്ന ഒന്നാണ് മുഖം കഴുകല്‍ എന്നത്. ചര്‍മ്മത്തിലെ അഴുക്ക്, എണ്ണ, മലിനീകരണം എന്നിവ നീക്കം ചെയ്യാനും വൃത്തിയും ആരോഗ്യവും നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. സോപ്പ് ഉപയോഗിച്ച്‌ മുഖം വൃത്തിയാക്കുന്നതിന്റെ നാല് പാര്‍ശ്വഫലങ്ങള്‍ ഇതാ…

മുഖത്ത് സോപ്പ് ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തിലെ മൈക്രോബയോട്ടയുടെ അതിലോലമായ സന്തുലിതാവസ്ഥയില്‍ മാറ്റം വരുത്തുകയും ചെയ്യും. മാത്രമല്ല ഇത് വരള്‍ച്ച, പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, സോപ്പ് ചര്‍മ്മത്തില്‍ നിന്ന് മേക്കപ്പും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തേക്കില്ല. സോപ്പ് ഉപയോഗിച്ച്‌ മുഖം കഴുകുന്നത് സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. കാരണം, ചര്‍മ്മത്തില്‍ എണ്ണ, അണുക്കള്‍ എന്നിവയുടെ സാന്നിധ്യം ബാക്കി‌യുണ്ടാകാം. അതിന്റെ ഫലമായി ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു എന്നിവയുണ്ടാകുന്നു.

മിക്ക സോപ്പുകളിലും ചര്‍മ്മത്തിന്റെ സ്വാഭാവിക എണ്ണകള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയി‌ട്ടുണ്ട്. ഇത് വരള്‍ച്ചയ്ക്ക് കാരണമാകുന്നു. സെന്‍സിറ്റീവ് ത്വക്ക് അല്ലെങ്കില്‍ എക്സിമ അല്ലെങ്കില്‍ സോറിയാസിസ് പോലുള്ള മുന്‍കാല ത്വക്ക് തകരാറുകള്‍ ഉള്ള ആളുകള്‍ക്ക് ഇത് പ്രത്യേകിച്ച്‌ പ്രശ്നമുണ്ടാക്കാം. ചര്‍മ്മത്തിന്റെ പിഎച്ച്‌ നില ആരോഗ്യം നിലനിര്‍ത്തുന്നതിനും ബാഹ്യപ്രകോപനങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്രധാനമാണ്. സോപ്പിന് ഏകദേശം 9-10 ആല്‍ക്കലൈന്‍ pH ഉണ്ട്. പതിവായി സോപ്പുപയോഗിച്ച്‌ മുഖം കഴുകുന്നത് ചര്‍മ്മത്തിന്റെ പിഎച്ച്‌ ബാലന്‍സ് തകരാറിലാക്കും. അതിന്റെ ഫലമായി വരള്‍ച്ച, മുഖക്കുരു എന്നിവയുണ്ടാകാം. സോപ്പിലെ കഠിനമായ രാസവസ്തുക്കള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക തടസ്സത്തെ ദോഷകരമായി ബാധിക്കും. ഇത് അതിവേഗത്തിലുള്ള വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. ഇത് ചര്‍മ്മം മങ്ങിയതും വരണ്ടതും ചുളിവുകളുള്ളതും പ്രായമേറിയതാതും കാണാനും ഇടയാക്കും.

Photo Courtesy : Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.