മാനുഷീകതയും സംരഭകത്വവും ഇഴചേർന്ന വിജയമന്ത്രം: ആർ പ്രേംകുമാർ

മാനുഷീകതയും സംരഭകത്വവും ഇഴചേർന്ന വിജയമന്ത്രം: ആർ പ്രേംകുമാർ

 സംരംഭകത്വമേഖലയിൽ വ്യക്തിപ്രഭാവം കൊണ്ടും പ്രവർത്തനംകൊണ്ടും തലയുയർത്തി നിൽക്കുന്നതോടൊപ്പം, മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്താൻ അനുഗ്രഹീതരായ ചുരുക്കം ചിലർക്ക് മാത്രമേ സാധിച്ചിട്ടുള്ളു. നിശ്ചയദാർഢ്യം, ദീർഘദർശനം, ആത്മീയ ശക്തി, സഹാനുഭൂതി, ചിട്ടയായ പ്രവർത്തനം എന്നിവയുടെ ശരിയായ സംയോജനത്തോടെ, ബി‌എൽ‌എം പ്രേംകുമാർ എന്നറിയപ്പെടുന്ന ആർ പ്രേംകുമാർ, മാനുഷികതയുള്ള സംരംഭകരുടെ ഇടയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ശുഭ്രവസ്ത്രവും നെറ്റിയിൽ പുണ്യഭസ്‌മവും ധരിച്ച പ്രേംകുമാർ ഒരു ബിസിനസ് മാഗ്‌നറ്റിന്റെ സ്റ്റീരിയോടിപ്പിക്കലല്ലാതെ പ്രത്യക്ഷപ്പെടുന്നതിനാൽ വെറുമൊരു സാധാരണക്കാരനായി തെറ്റിദ്ധരിച്ചേക്കാം. കട്ടിയുള്ള സാൾട്ട് ആൻഡ് പെപ്പർ ദീക്ഷ ധരിച്ച മുനി-സദൃശമായ മുഖവും പരുന്തിന്റെതുപോലെ തീക്ഷ്ണമായ കണ്ണുകളുമുള്ള വ്യക്തിപ്രഭാവം, അനേകം കോടികളുടെ ആസ്തിയുള്ള ഭാരത് ലജ്ന മൾട്ടി (ബി‌എൽ‌എം) സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ അമരക്കാരനായ ദർശനശാലിയായ സംരംഭകനെ മറയ്ക്കുന്നു. പാർപ്പിടമേഖല, ഭൂവികസനം, ഹോസ്പിറ്റാലിറ്റി, ജ്യൂവലറി മേഖല, സിവിൽ സപ്ലൈസ്, ഗതാഗതം എന്നിങ്ങനെയുള്ള പല മേഖലകളിലും വ്യാപിച്ചുകിടക്കുന്ന ദക്ഷിണേന്ത്യയിലെ സംരംഭകത്വത്തിലെ ദൃഢതയുള്ള ഒരു ശക്തിയാണ് ബി‌എൽ‌എം. ആയിരക്കണക്കിന് ഗുണഭോക്താക്കളുടെ ജീവിതത്തെ സ്പർശിക്കുന്ന ഒരു പ്രധാന സംരംഭമാണിത്. യുണീക് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, ആർ പ്രേംകുമാർ, തന്റെ സംരംഭകത്വയാത്രയെക്കുറിച്ചും താൻ കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും വ്യക്തമാക്കുന്നു.
ഒരു കുഞ്ഞുതൈയിൽ നിന്നും ഭീമാകാരമായ വടവൃക്ഷത്തിലേക്കുള്ള വളർച്ച
ഈ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളർച്ചയെക്കുറിച്ചാരാഞ്ഞപ്പോൾ, വർഷങ്ങൾക്ക് മുമ്പുള്ള കയ്പേറിയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതെല്ലാം ആരംഭിച്ചതെന്ന് പറഞ്ഞ പ്രേംകുമാർ ആ ഓർമ്മകൾ ഞങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നു. “ഒരിക്കൽ, ഞാൻ ഒരു സുഹൃത്തിന്റെ സഹോദരിയുടെ കല്യാണ ആവശ്യത്തിലേക്കായി വായ്പയ്ക്ക് അപേക്ഷിക്കാൻ ഒരു സഹകരണ ബാങ്കിലേക്ക് പോയി,” അപ്പോഴാണ് വായ്‌പ അനുവദിച്ചുകിട്ടുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഞാൻ മനസ്സിലാക്കിയത്. പണം ലഭിക്കാൻ, അവർക്ക് നല്ലൊരു തുക നൽകേണ്ടി വന്നു അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. ഒരാൾക്ക് വായ്പ അനുവദിക്കുന്നതിന് 7,000 രൂപ സെക്രട്ടറിക്ക് നൽകേണ്ടി വന്നു. പണത്തിനുപുറമെ, വായ്പ ലഭിക്കുന്നതിനായി ഭരണകക്ഷിയുടെ ജില്ലാ സെക്രട്ടറിയുടെ ശുപാർശയും അനിവാര്യമായിരുന്നു.
ആ ഘട്ടത്തിലാണ് ‘നിർവാണ’ നിമിഷം വന്നത്. “രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലോ മറ്റൊരുതരത്തിലുള്ള വിവേചനമോയില്ലാതെ സമാനമായ എന്തെങ്കിലും എന്തുകൊണ്ട് ആരംഭിച്ചുകൂടാ?” ഈ ചിന്തയിൽ നിന്നാണ് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന ആശയം പിറവിയെടുത്തത്. ബി‌എൽ‌എം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രേംകുമാർ പറഞ്ഞു. സമാന ചിന്താഗതിക്കാരായ നാല് സുഹൃത്തുക്കളോട് അദ്ദേഹം ഈ ആശയം പങ്കുവച്ചപ്പോൾ, അവർ നിർലോഭം പിന്തുണയ്ക്കുകയായിരിക്കുന്നു.

R Premkumar Unique Times
R Premkumar

എന്നാൽ ഈ മഹാപ്രസ്ഥാനത്തിന്റെ ലൈസൻസ് ലഭിക്കുന്നതിലേക്കായി രണ്ടുതവണ ന്യൂഡൽഹിയിൽ പോകേണ്ടിവന്നു അദ്ദേഹത്തിന്. പ്രാദേശിക പക്ഷപാതിത്വവും അദ്ദേഹത്തിന്റെ ദക്ഷിണേന്ത്യൻ വസ്ത്രധാരണ രീതിയുംകാരണം അദ്ദേഹത്തിന്റെ അപേക്ഷ രണ്ടുതവണ നിരസിക്കപ്പെട്ടു. എതിരാളികളെ അനായാസം വീഴ്ത്തിയ, 1992 ലെ സംസ്ഥാന മിഡിൽവെയ്റ്റ് ബോക്സിംഗ് സ്വർണ്ണ മെഡൽ ജേതാവിന് വിട്ടുകൊടുക്കാനും ഉദ്യമത്തിൽ നിന്നും പിന്മാറാനുമുള്ള മാനസികാവസ്ഥയില്ലായിരുന്നു. ഈ വിഷയത്തിലെ തന്റെ മൂന്നാമത്തെ സന്ദർശനത്തിൽ, തന്റെ സംരംഭം ആളുകളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താനും ലൈസൻസ് വാങ്ങാനും അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ, 2006-ൽ ചെന്നൈയിൽ സമാന ചിന്താഗതിക്കാരായ ആളുകൾ കൈകോർക്കുകയും വിഭവങ്ങൾ ശേഖരിക്കുകയും ചെയ്തുകൊണ്ട് ബി‌എൽ‌എം ജനിച്ചു. പിന്നെ ബാക്കിയുള്ളത് ചരിത്രമാണ്. ഇന്ന് തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലായി 100-ലധികം ശാഖകളും അഞ്ച് ലക്ഷം അംഗങ്ങളുമായി ഇത് വടവൃക്ഷം പോലെ വ്യാപിച്ചുകിടക്കുന്നു.
ഒരു വലിയ സ്വപ്നത്തെ പിന്തുടരുമ്പോൾ
ബി‌എൽ‌എമ്മിന്റെ വളർച്ച വേഗത്തിലാക്കാനും ഇന്നത്തെ നിലയിലാക്കാനും അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിന് മറുപടിയായി പ്രേംകുമാർ പറഞ്ഞത് , “അന്തരിച്ച രാഷ്ട്രപതി എപിജെ അബ്ദുൾ കലാമാണ് ഞങ്ങളെ വലിയ സ്വപ്നം കാണാൻ പഠിപ്പിച്ചത്. ഞാൻ ഒരു വലിയ സ്വപ്നം കണ്ടു, അതിന് ചിറകു നൽകി. അതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ എല്ലാവർക്കും അറിയാവുന്നതാണ്. “എല്ലാവർക്കും വീട്” എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ബി‌എൽ‌എം ഇന്ന് ഭവന മേഖലയിൽ ശക്തമാണ്. വില്ലകൾ, നിരവീടുകൾ, അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങൾ തുടങ്ങി ബംഗ്ലാവുകളും മിനി ടൗൺഷിപ്പുകളും വരെയുള്ള എല്ലാത്തരം വീടുകളും മിതമായ നിരക്കിൽ ഇത് വികസിപ്പിക്കുന്നു. “ഞങ്ങൾ ചെന്നൈയിലും പുതുച്ചേരിയിലും കേരളത്തിലുമായി ചെറുതും വലുതുമായ 60 പദ്ധതികൾ പൂർത്തിയാക്കി, 50,000 ത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു,” അദ്ദേഹം സംതൃപ്തിയുടെ പുഞ്ചിരിയോടെ പറയുന്നു.
മൂന്ന് സംസ്ഥാനങ്ങളിലായി, ബിഎൽഎം-ന്റെ 17 നിർമ്മാണപദ്ധതികൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ നിർദ്ദിഷ്ട അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ഒരു ബൃഹത്തായ റെസിഡൻഷ്യൽ കം-കൊമേഴ്‌സ്യൽ പ്രോജക്റ്റും അവയിൽ ഉൾപ്പെടുന്നു. 500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലത്തിൽ 200 ഏക്കറിന്റെ രജിസ്ട്രേഷൻ ഇതിനകം പൂർത്തിയായി, ശേഷിക്കുന്ന ഭൂമിയുടെ നടപടിക്രമങ്ങൾ നടന്നുവരികയാണ്. “ഇത് വിമാനത്താവളത്തിനടുത്തുള്ള ഒരു മിനി ടൗൺഷിപ്പായിരിക്കും,” ബിഎൽഎം സ്വപ്നം പിന്തുടരുന്നതിന് മുമ്പ് ഗതാഗത ബിസിനസിലും രാഷ്ട്രീയത്തിലും ഉണ്ടായിരുന്ന പ്രേംകുമാർ പറഞ്ഞു.
ഈ ഉന്നതമായ സംരംഭത്തിന്റെ പിന്നിലെ ദൗത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രേംകുമാർ പറഞ്ഞത്, “നിങ്ങൾക്കറിയാവുന്നതുപോലെ, എല്ലാവരും തങ്ങൾക്കായി കംഫർട്ട് സോണുകൾ സൃഷ്ടിക്കാനുള്ള ഭ്രാന്തമായ തിരക്കിലാണ്. എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്താനും അനേകർക്ക് ഉപജീവനമാർഗ്ഗം നൽകുന്നതിനുമാണ് ഞാൻ ഈ സംരംഭം ഏറ്റെടുത്തത്. രണ്ട് ദശാബ്ദത്തോടടുത്തായി, നിരവധി ജീവിതങ്ങളെ നല്ല രീതിയിലേക്ക് കൊണ്ടുവരാനായിയെന്നതും അഭിമാനമാണ്.” ബിഎൽഎം യാഥാർത്ഥ്യമാക്കാൻ തന്റെ പിന്നിൽ അണിനിരന്ന സുഹൃത്തുക്കളായ ഗോപിനാഥൻ നമ്പ്യാർ, വെങ്കട്ട് റാവു, ബാബുജി, ശ്രീനിവാസൻ, രാജേന്ദ്രൻ എന്നിവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
സംരംഭത്തിന്റെ ചക്രവാളത്തിലേക്ക് കണ്ണുംനട്ട്
സംരംഭത്തിന്റെ ചക്രവാളം ലക്ഷ്യമാക്കിയ, സമർത്ഥനായ ഒരു സംരംഭകൻ, പ്രേംകുമാർ തന്റെ പ്രവർത്തനം നിർമ്മാണത്തിലും ഭൂവികസനത്തിലും മാത്രം ഒതുക്കിയില്ല. വളർച്ചയുടെ പുതിയ കാഴ്ചകൾ പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ കൈക്കൊണ്ടു. ചെന്നൈയിൽ നിന്ന് തമിഴ്‌നാടിന്റെയും കേരളത്തിന്റെയും വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവ്വീസ് നടത്തുന്ന ബിഎൽഎം ട്രാൻസ്‌പോർട്ടിനൊപ്പം ഗതാഗത മേഖലയിലേക്കും തങ്ങളുടെ സാന്നീദ്ധ്യമുറപ്പിച്ചു. ഇന്ന്, ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലും കേരളത്തിലെ പാലക്കാട് ജില്ലയിലെ കഞ്ചിക്കോടും ബിഎൽഎമ്മിന്റെ സിമന്റ് ഫാക്ടറി പ്രവർത്തിക്കുന്നു. യൂറോടെക് സിമന്റും ഇതിന്റെ ഉടമസ്ഥതയിലാണ്. ഇത് കൂടാതെ ബി‌എൽ‌എമ്മിന്, കേരളത്തിൽ 17 സ്വർണ്ണ-വജ്രാഭരണ ഷോറൂമുകൾ കൂടിയുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് ഉത്പാദകരായ മഹാ ശങ്ക് എനർജിയുമായി ചേർന്ന് ബി എൽ എമ്മും സംയുകതമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു. ഇതിലൂടെ പ്രതിദിനം 100 ടൺ മാലിന്യം മൂന്ന് ടൺ ബയോഗ്യാസ് ആക്കി മാറ്റുന്നു. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസ് ഞങ്ങളുമായി വ്യാപാരക്കരാറിലേർപ്പെട്ടിരിക്കുന്ന ഗെയിലിനാണ് വിതരണം ചെയ്യുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ബി‌എൽ‌എം ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് പ്രവേശിക്കുകയും പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുകയും ചെയ്തു. മൂന്നാറിലെ വൈബ് റിസോർട്ട്, നവരത്‌ന ഹോട്ടൽ തിരുവനന്തപുരം, തമിഴ്‌നാട് തലസ്ഥാനത്തെ ചെന്നൈ ഗേറ്റ്‌വേ, വടക്കൻ കേരളത്തിൽ കാസർഗോഡിലെ ബേക്കൽ എന്നിവയുൾപ്പെടെ ആറ് പ്രീമിയം ഹോട്ടലുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. “കൊച്ചിയിലെ കളമശ്ശേരിയിൽ ഒരു മെഗാ ഷോപ്പിംഗ് മാൾ കൊണ്ടുവരാനും ഞങ്ങൾ പദ്ധതിയിടുന്നു. ഇതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും-പ്രേംകുമാർ അറിയിച്ചു.
അടുത്ത 5 വർഷത്തിനുള്ളിൽ ബിഎൽഎം ലക്ഷ്യമിടുന്നത്
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബിഎൽഎം സാമ്രാജ്യം ലക്ഷ്യമിടുന്നതെന്തെന്ന ചോദ്യത്തിന്, പ്രേംകുമാർ പറഞ്ഞതിങ്ങനെയാണ്, ഈ ബ്രാൻഡ് “ദക്ഷിണേന്ത്യയിലെ എല്ലാ വീടുകളിലും ആ കാലയളവിനുള്ളിൽ പ്രകാശം പരത്തണം. ഇത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അടയാളപ്പെടുത്തണം. സ്ഥിരമായ വളർച്ച പ്രതീക്ഷിച്ച്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) 50 ലക്ഷം ഓഹരികൾ ബിഎൽഎം വാങ്ങിയിട്ടുണ്ട്. “ഞങ്ങൾ ഇപ്പോൾ സിയാലിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളിൽ ഒരാളാണ്. വീടുതോറുമുള്ള രീതിയിലാണ് ഞങ്ങൾ തെക്ക് മുഴുവൻ ലക്ഷ്യമിടുന്നത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യസംരക്ഷണമേഖലയിലേക്കും തങ്ങൾ പ്രവേശിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ ഒരു മെഡിക്കൽ കോളേജ് ആസൂത്രണം ചെയ്യുന്നത്തിലേക്കായുള്ള ചർച്ചകൾ നടക്കുന്നു. ഞങ്ങൾക്ക് ഇതിനകം കണ്ണൂർ ജില്ലയിൽ ഒരു കോളേജ് ഉണ്ട്, അത് ആർട്സ് ആൻഡ് സയൻസ് കോളേജാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതിയ കോഴ്‌സുകൾ അവതരിപ്പിച്ചിട്ടുണ്ട്, ”യാത്രകളെ ഇഷ്ടപ്പെടുന്ന പ്രേംകുമാർ പറഞ്ഞു. കൊച്ചിയിലെ ഇൻഫോപാർക്കിലും തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലുമായി രണ്ട് സംരംഭങ്ങളുമായി ബിഎൽഎം ഐടി മേഖലയിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കുടുംബം
ഈ മഹാസംരംഭത്തിന്റെ ചുക്കാൻ പിടിക്കുന്നതിനാൽ, തന്റെ എല്ലാ ശ്രമങ്ങളെയും പിന്തുണച്ചതിന്റെ മുഴുവൻ ക്രെഡിറ്റ് പ്രേംകുമാർ കുടുംബത്തിന് നൽകുന്നു. “എന്റെ സംരംഭകത്വയാത്രയിൽ എന്റെ പിന്തുണയുടെയും പ്രചോദനത്തിന്റെയും നെടുംതൂണാണ് എന്റെ കുടുംബം,” തിരുവനന്തപുരത്ത് വേരുകളുള്ള ബിഎൽഎം ചെയർമാൻ പറഞ്ഞു. അച്ഛൻ ചെന്നൈ പോർട്ട് ട്രസ്റ്റിൽ ജോലി ചെയ്തിരുന്നതിനാൽ ചെന്നൈയിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. “എല്ലാവരുടെയും ക്ഷേമം ലക്ഷ്യമിടുന്ന ഒരു മാനുഷികമാനം ലഭിച്ചതിനാൽ എന്റെ പ്രൊഫഷണൽ ജീവിതം കൂടുതൽ തിരക്കേറിയതാണ്. എന്റെ കുടുംബത്തിന് വേണ്ടത്ര സമയം ലഭിക്കാത്ത സമയങ്ങളുണ്ട്. ധാരാളം ആളുകൾ ബി എൽ എമ്മിൽ നിന്നും പ്രയോജനം നേടുന്നത് കാണുമ്പോൾ എന്റെ ഭാര്യയും കുട്ടികളും സഹോദരങ്ങളും എന്നെ ശരിക്കും പിന്തുണയ്ക്കുന്നു. അവരെ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു. വിരുഗമ്പാക്കത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ, ഭാര്യ പ്രഭ ഒരു വീട്ടമ്മയാണ്, മകൾ മാനുഷ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകയും, മകൻ മദുങ്കേഷ് കോളിവുഡ് നടനുമാണ്.
ജീവിത ആപ്‌തവാക്യവും ആത്മീയതയും ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആപ്‌തവാക്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “മറ്റുള്ളവരെ ഉയർത്തി ഞങ്ങൾ ഉയരുന്നു” എന്നാണ് പ്രേംകുമാർ പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ വിജയത്തിൻറെ മുദ്രാവാക്യമാണ്. “നിങ്ങൾ നന്നായി ജീവിച്ചാൽ മാത്രം പോരാ, നിങ്ങളുടെ ചുറ്റുമുള്ളവരും അന്തസ്സോടെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്റെ സംരംഭങ്ങളുമായി ബന്ധപ്പെട്ട എല്ലാവർക്കും മാന്യമായ വീടും കാറും ഉണ്ടെന്ന് ഞാൻ ഉറപ്പുവരുത്തിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു. തന്റെ വഴികാട്ടിയായ ഒരു ഹിന്ദു സന്യാസിയുമായുള്ള 20 വർഷത്തെ ഇഴയടുപ്പത്തിന് നന്ദി പറഞ്ഞ് പ്രേംകുമാറും ആത്മീയതയിൽ മുഴുകിയിരിക്കുന്നു. “ഞാൻ ആത്മീയമായി വളരെ ശക്തനാണ്, സർവ്വശക്തന്റെ അനുഗ്രഹമാണ് എന്റെ വിജയത്തിന് കാരണം,” ആത്മീയ ഗ്രന്ഥങ്ങളേയും സാഹിത്യത്തിനേയും വളരെയധികം ഇഷ്ടപ്പെടുന്ന പ്രേംകുമാർ പറഞ്ഞു.

R Premkumar Unique Times
R Premkumar

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുമ്പോഴും പ്രേംകുമാർ ഒട്ടും പിന്നിലല്ല. CSR പ്രവർത്തനങ്ങളിൽ ബി‌എൽ‌എം മുൻപന്തിയിലാണെന്ന് പറയാതെ വയ്യ. കേരളത്തിൽ നിന്നുള്ള ഇന്ത്യൻ ടീം വോളിബോൾ താരത്തിന്റെ കുടുംബം വായ്പ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്ക് ജപ്തി ചെയ്‌ത സംഭവത്തിലാണ് ബി എൽ എമ്മിന്റെ ഏറ്റവും പുതിയ ഇടപെടലുണ്ടായത് . “ആ വിഷയത്തെക്കുറിച്ച് അറിഞ്ഞയുടനെ ഞാൻ കാര്യങ്ങൾ തിരക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടാതെ ഞങ്ങൾ ഒരു പുതിയ വീട് നിർമ്മിച്ച് അത് കളിക്കാരന് കൈമാറി, ”അദ്ദേഹം പറഞ്ഞു. ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികൾക്ക് സഹായം എത്തിക്കുന്നതിലും ദരിദ്രരായ ആശുപത്രികൾക്ക് മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസുകളും നൽകുന്നതിലും ബിഎൽഎം സജീവമാണ്. അവരുടെ സിഎസ്ആർ പ്രവർത്തനങ്ങൾ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
അനുഭവപരിചയം, കാഴ്ചപ്പാട്, ഉത്സാഹം, മാനവികത, ആത്മീയത എന്നിവയാൽ സുസജ്ജമായ പ്രേംകുമാറിന് തന്റെ സംരംഭങ്ങളെ പുതിയ തീരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.