തൊടുപുഴയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മയില്‍ (67) ഭാര്യ ഹലീമ (55) എന്നിവരുടെ മൃതദ്ദേഹങ്ങളാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ കണ്ടെത്തിയത്. വാട്ടര്‍ അതോററ്റിയിലെ ജീവനക്കാരനായ മകന്‍ മാഹിന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ടനിലയിലായിരുന്നു.
ജനലിലൂടെ നോക്കുമ്‌ബോഴാണ് ഹലീമയെ മുറിയിക്കുള്ളില്‍ അനക്കമറ്റ് നിലയില്‍ മാഹിന്‍ കാണുന്നത്.ഈ സമയം മൊബൈലില്‍ വളിച്ചിട്ട് കിട്ടാത്തതിനാല്‍ ഇസ്മയിലിന്റെ സഹോദരനും വീട്ടിലെത്തിയിരുന്നു.
തുടര്‍ന്ന് അയല്‍ക്കാരെയും വിവരം അറിയിച്ച ശേഷം ഇവര്‍ വീടിന്റെ വാതില്‍ത്തുറന്ന് അകത്ത് പരിശോധിക്കുമ്‌ബോഴാണ് ഇസ്മയിലിനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
Photo Courtesy : Google/ images are subject to copyright