ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്, റിമാന്‍ഡിലായ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരിയായ തിരൂര്‍ ഏഴൂര്‍ സ്വദേശി മേച്ചേരി വീട്ടില്‍ സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.കോഴിക്കോട്ട് കൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഹോട്ടലുകളിലും പ്രതികള്‍ സഞ്ചരിച്ച ഭാഗങ്ങളിലും തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. ചെന്നൈയില്‍ നിന്ന് പിടികൂടിയ പ്രതികളായ ഷിബിലിയെയും ഫര്‍ഹാനയെയും ശനിയാഴ്ച പുലര്‍ച്ചെയാണ് മലപ്പുറത്തെത്തിച്ചത്. ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അങ്ങാടിപ്പുറം ചീരട്ടാമലയില്‍ തെളിവെടുപ്പ് നടത്തി രാത്രിയാണ് കോടതിയില്‍ ഹാജരാക്കിയത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്.
Photo Courtesy : Google/ images are subject to copyright