കാണാതായ പാപ്പച്ചന്‍ ഒളിവില്‍

കാണാതായ പാപ്പച്ചന്‍ ഒളിവില്‍

ഭയം നിറഞ്ഞ കണ്ണുകളുമായി പാപ്പച്ചന്റെ പുതിയ ചിത്രം പ്രചരിക്കുന്നു. എന്നിട്ടും ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്നുറപ്പിച്ച് സോഷ്യല്‍മീഡിയ രംഗത്ത്.
കഴിഞ്ഞ ദിവസം കാണാതായ പാപ്പച്ചന്‍ ഒളിവിലെന്ന് സൂചന. മാമലക്കുന്ന് വനമേഖലയിലെ ഒരു വീടിനുള്ളില്‍ നിന്നുള്ള പാപ്പച്ചന്റെ പുതിയൊരു ചിത്രം പുറത്തുവന്നത്തോടെയാണ് പാപ്പച്ചന്‍ ഒളിവിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഉണ്ടക്കണ്ണ്, വെളുത്ത നിറം, മെലിഞ്ഞ ശരീരം,അഞ്ചടി എട്ടിഞ്ച് ഉയരം, 44 വയസ്സ്, ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ട് ഇവയായിരുന്നു കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്ന പോസ്റ്ററിലെ അടയാളങ്ങള്‍. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഭയം നിറഞ്ഞ കണ്ണുകളുമായാണ് പാപ്പച്ചനുള്ളത്. പാപ്പച്ചനെ കാണ്മാനില്ലെന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസമെത്തിയ പോസ്റ്ററിന് പിന്നാലെ ‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്നു പറഞ്ഞുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഈ വ്യത്യസ്തമായ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കട്ടത്താടിയില്‍ ഭയചകിതനായാണ് പോസ്റ്ററില്‍ പാപ്പച്ചന്‍ എന്ന നായക കഥാപാത്രമായെത്തുന്ന സൈജു കുറുപ്പാണുള്ളത്.
‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന സിനിമയില്‍ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയില്‍ പാപ്പച്ചന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.
‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ് ‘, നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്യുന്നു. സിനിമാലോകത്ത് ഏതാനും വര്‍ഷങ്ങളായി സജീവ സാന്നിധ്യമായുള്ള തോമസ് തിരുവല്ല, സംവിധായകന്‍ ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് സിനിമാലോകത്തേക്കെത്തിയത്. ഓട്ടം,എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ സിനിമകളുടെ നിര്‍മ്മാതാവും തോമസ് തിരുവല്ല ആണ്.
പാപ്പച്ചന്‍ ഒളിവിലാണ് എന്ന സിനിമയില്‍ ശ്രിന്ദ,
സോളമന്റെ തേനീച്ചകള്‍ ഫെയിം ദര്‍ശന എന്നിവര്‍ നായികമാരായെത്തുന്നു.അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്,ജോണി ആന്റണി,ശിവജി ഗുരുവായൂര്‍,കോട്ടയം നസീര്‍,ജോളി ചിറയത്ത്,വീണ നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ശ്രീജിത്ത് നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ബി.കെ.ഹരിനാരായണന്‍,സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. എഡിറ്റിംഗ്-രതിന്‍ രാധാകൃഷ്ണന്‍. കലാസംവിധാനം- വിനോദ് പട്ടണക്കാടന്‍, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, മേക്കപ്പ്-മനോജ്- കിരണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോബി സത്യശീലന്‍, പ്രൊഡക്ഷന്‍-മാനേജര്‍ ലിബിന്‍ വര്‍ഗീസ്,
സ്റ്റില്‍സ്-അജീഷ് സുഗതന്‍,മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്
പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ്-പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍. കുട്ടമ്പുഴ ഭൂതത്താന്‍കെട്ട്, നേര്യമംഗലം ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പി ആര്‍ ഒ-എ എസ് ദിനേശ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.