അട്ടപ്പാടി മിനര്‍വയില്‍ മാങ്ങാകൊമ്പനിറങ്ങി

അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ മാങ്ങാകൊമ്പന്‍ എന്ന ആനയിറങ്ങി.
അട്ടപ്പാടി മിനര്‍വ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാ കൊമ്പന് ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി മിനര്‍വാ മേഖലയില്‍ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പന്‍. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്.
മാങ്ങാക്കൊമ്പനെ തുരത്താന്‍ നാട്ടുകാര്‍ ഒച്ചവയ്ക്കുകയും പടക്കം പൊട്ടിക്കുകയുമെല്ലാം ചെയ്തുവെങ്കിലും ആന പ്രദേശത്ത് നിന്ന് പോയിട്ടില്ല.
സാധാരണയായി പുലര്‍ച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പന്‍ രാവിലെയോടെ പുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ മാങ്ങാക്കൊമ്പന്‍ പോകാന്‍ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Photo Courtesy : Google/ images are subject to copyright