ഇന്നലെ വൈകുന്നേരം 5 വരെ ട്രാഫിക് ക്യാമറയില്‍ കുരുങ്ങിയത് 49317 പേര്

ഇന്നലെ വൈകുന്നേരം 5 വരെ ട്രാഫിക് ക്യാമറയില്‍ കുരുങ്ങിയത് 49317 പേര്. ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും (8454 പേര്). കുറവ് ആലപ്പുഴയിസുമാണ് (1252).
ആദ്യ ദിവസമായ 5ാം തീയതി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ക്യാമറയില്‍ കുരുങ്ങിത് 28891 പേരായിരുന്നു. ഇന്നലെ 25,000 പേര്‍ക്ക് നോട്ടീസ് അയച്ചുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
ക്യാമറ വഴിയുള്ള എസ്എംഎസ് നോട്ടീസും മുടങ്ങിയ അവസ്ഥയിലാണ്. എന്‍ഐസിയുടെ സെര്‍വര്‍ തകരാണ് കാരണം. ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ പരിവാഹന്‍ സോഫ്റ്റ്വെയര് വഴിയാണ് എസ്എംഎസ് അയക്കേണ്ടത്. സോഫ്റ്റ്വെയര് തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിശദീകരിച്ചു.
Photo Courtesy : Google/ images are subject to copyright