സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയില്‍ ഉയരാന്‍ ഇനി 4 നാളുകള്‍ മാത്രം….

മലയാളികള്‍ക്ക് അത്രയേറെ സുപരിചിത ശബ്ദത്തിന് ഉടമയായ വിദ്യാസാഗറിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷമാക്കാന്‍ കൊച്ചിയില്‍ ഇനി 4 ദിവസങ്ങള്‍ മാത്രം. കൊച്ചിയില്‍ എത്തിയ വിദ്യാസാഗറിന് വന്‍ വരവേല്പാണ് മലായാളികള്‍ നല്‍കിയത്. കോക്കേഴ്സ് മീഡിയ എന്റര്ടൈന്മെന്റ്സും നോയ്സ് ആന്‍ഡ് ഗ്രേയിന്‍സും ചേര്‍ന്ന് ജൂണ്‍ 10ന് അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്സല്‍ കൊച്ചിയില്‍ തുടങ്ങി. ഈ പരിപാടിയുടെ ടിക്കറ്റുകള്‍ ഇനി മുതല്‍ ഓഫ്ലൈന് ആയും സ്വന്തമാക്കാം. കോക്കേഴ്സ് മീഡിയ എന്റര്ടൈന്മെന്റ്സിന്റെ കലൂരുള്ള ഓഫീസില്‍ നിന്നും, അഡ്ലക്സ് കണ്വെന്ഷന് സെന്ററിലും പരിപാടിയുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭിക്കും.
മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളായ പ്രിയ പാട്ടുകാര്‍ എം ജി ശ്രീകുമാര്‍, നജീം അര്‍ഷാദ്, റിമി ടോമി, മൃദുല വാര്യര്‍, ഹരിഹരന്, മധു ബാലകൃഷ്ണന്, വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണന്, ദേവാനന്ദ്, ശ്വേത മോഹന്‍, രാജലക്ഷ്മി, നിവാസ് എന്നിവരും പരിപാടിയില്‍ ഒത്തുചേരുന്നു. വിദ്യാസാഗറിന്റെ സംഗീത സപര്യയിലൂടെ ഒരു യാത്ര എന്നത് തന്നെയാണ് ഈ പരിപാടി. സംഗീതമാന്ത്രികന് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ എത്തിയത്. പരിപാടിയുടെ പ്രാരംഭ പ്രവര്നത്തങ്ങളും റിഹേഴ്സലും നടന്നു കൊണ്ടിരിക്കുന്നു. ജനശ്രദ്ധ നേടിയ പരിപാടിയുടെ ടിക്കറ്റുകള്‍ക്ക് അത്രയേറെ വേഗത്തിലാണ് വിറ്റു പോയികൊണ്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8921712426 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.
Photo Courtesy : Google/ images are subject to copyright