സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും നിര്‍ത്തിവെച്ചു
സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. നൂറു കണക്കിന് ആളുകളാണ് കടകളിലെത്തി റേഷന്‍ വാങ്ങാന്‍ കഴിയാതെ മടങ്ങിയത്.
ബില്ലിംഗില്‍ തടസം നേരിട്ട സാഹചര്യത്തില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയാണ് റേഷന്‍ വിതരണം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പുതിയ ബില്ലിംഗ് രീതി നിലവില്‍ വന്നതിന് പിന്നാലെ ഇന്നലെ മുതല്‍ റേഷന്‍ വിതരണത്തില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു.
സൗജന്യ റേഷന്‍ നല്‍കുന്നവര്‍ക്ക് പ്രത്യേകം ബില്‍ നല്‍കണമെന്ന് നേരത്തെ കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാല്‍ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷന്‍ വിതരണം മുടങ്ങുകയായിരുന്നു.
പുതിയ ബില്ലിംഗ് രീതിയിലേക്ക് മാറിയതുകൊണ്ടാണ് സാങ്കേതിക തടസ്സമുണ്ടായതെന്നും നാളെ മുതല്‍ റേഷന്‍ വിതരണം പുന സ്ഥാപിക്കുമെന്നു ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലും പറഞ്ഞു. ഓരോ കടയുടമയും ഇ- പോസ് മെഷീനില്‍ മാറ്റം വരുത്തേണ്ട സ്ഥിതിയാണ്. ഈ പ്രയാസം പരിഗണിച്ചാണ് റേഷന്‍ വിതരണം നിര്‍ത്തിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright