എംജി സര്‍വകലാശാലയില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറായി നിയമിക്കുന്നതിന് മുന്‍ വിസിയെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്കിയ പാനല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തള്ളി
മലയാള സര്‍വകലാശാലാ വിസിയുടെ ചുമതല നല്കാന് ഒരു പ്രഫസറുടെ മാത്രം പേരു നല്കിയതും ഗവര്‍ണര്‍ തള്ളി.
രണ്ടു സര്‍വകലാശാലകളിലും ഇപ്പോള്‍ സര്‍വീസിലുള്ള മൂന്ന് സീനിയര്‍ പ്രഫസര്‍മാര്‍ വീതം ഉള്‍പ്പെടുന്ന പാനലുകള്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന് ആവശ്യപ്പെടും എന്നാണ് അറിയുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ എംജിയിലും മലയാള സര്‍വകലാ ശാലയിലും വിസി ഇല്ല. വിസി സ്ഥാനത്തു പകരക്കാരന് പോലും ഇല്ലാത്തത് ആദ്യമാണ്.
എംജിയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒപ്പിടാന്‍ ആളില്ലാത്തിനാല്‍ വിദ്യാര്‍ഥികള്‍ വലയുന്നുണ്ട്.കഴിഞ്ഞ മാസം വിരമിച്ച ജീവനക്കാരുടെ തസ്തികകളിലേക്കുള്ള ഉദ്യോഗക്കയറ്റവും ഇതോടെ നിലച്ചു. മുന്‍ വിസി ഡോ.സാബു തോമസിന് എംജിയില്‍ പുനര്‍നിയമനം നല്ക നമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. പകരം അദ്ദേഹം സര്‍ക്കാരിനോട് പാനല്‍ ആവശ്യപ്പെട്ടു. വിരമിച്ച വിസി ഉള്‍പ്പടെ സര്‍ക്കാരിനു താല്പര്യമുളള പ്രഫസര്‍മാരുടെ ഈ പാനലും വര്‍ണര്‍ അംഗീകരിക്കാന്‍ തയാറായില്ല. മലയാള സര്‍വകലാശാലയുടെ ചുമതല എംജി വിസിക്ക് ആയിരുന്നതിനാല്‍ അവിടെയും ഉത്തരവാദിത്തപ്പെട്ടവര്‍ ഇല്ലാത്ത അവസ്ഥ ആണ്.
Photo Courtesy : Google/ images are subject to copyright