ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ വിവാഹിതനായി

ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ വിവാഹിതനായി

ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബില്‍ അബ്ദുല്ലയും(28) സൗദിയിലെ രാജ്വ അല്‍ സെയ്ഫയും ഇന്നലെ വിവാഹിതരായി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ സഹ്രാന്‍ കൊട്ടരത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. രാജകുടുംബാംഗങ്ങള്‍, യു എസ് പ്രഥമ വനിത ജില്‍ ബൈഡന്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്‍, ഭാര്യ കെയ്റ്റ് എന്നിവരടക്കം 140 അതിഥികളാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

2009ലാണ് ഹുസൈന്‍ രാജകുമാരനെ സിംഹാസനത്തിന്റെ അവകാശിയായി പ്രഖ്യാപിച്ചത്. രാജ്വയ്ക്ക് സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ട്. വിവാഹത്തോടനുബന്ധിച്ച് ജോര്‍ദാനില്‍ ഉടനീളം ആഘോഷങ്ങള്‍ നടന്നു. വധുവരന്‍മാരുടെ ചിത്രങ്ങളും ബാനറുകളും കൊണ്ട് തെരുവുകള്‍ അലങ്കരിച്ചു. ദമ്ബതികള്‍ പങ്കെടുക്കുന്ന ഘോഷയാത്ര കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് അമ്മാനില്‍ ഒത്തുകൂടിയത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.