മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ചു പൂര്‍വ വിദ്യാര്‍ത്ഥിനിക്കെതിരെ പരാതി
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥിനി വ്യാജരേഖ നിര്‍മ്മിച്ചു. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റാണ് നിര്‍മ്മിച്ചത്. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി തയാറാക്കുകയായിരുന്നു.
സംഭവത്തില്‍ മഹാരാജാസ് കോളേജ് പരാതി നല്കി. കാസര്‍കോട് സ്വദേശിനി കെ വിദ്യയ്ക്കെതിരെയാണ് പരാതി. കാസര്‍കോട് കോളേജില്‍ വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. തുടര്‍ന്ന് അട്ടപ്പാടി ഗവ. കോളേജില്‍ അഭിമുഖത്തിന് എത്തിയപ്പോള്‍ സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ തന്നെ വിദ്യയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജില്‍ നിന്ന് 2018ല്‍ പാസായ വിദ്യാര്‍ത്ഥിനിയാണ് വിദ്യ.
Photo Courtesy : Google/ images are subject to copyright