രജനീകാന്തിന്റെ ജയിലര്‍’ ഓഗസ്റ്റ് 10-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും

രജനീകാന്തിന്റെ ജയിലര്‍’ ഓഗസ്റ്റ് 10-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും

‘ജയിലര്‍’ ചിത്രീകരണം പൂര്‍ത്തിയായി.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനികാന്തും തമന്നയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വലിയ കേക്ക് മുറിച്ചാണ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചിത്രീകരണം പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ചത്.

ചിത്രത്തില്‍ വസന്ത് രവി ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്, യുവ നടന്‍ ചിത്രത്തില്‍ ഒരു ഐപിഎസ് ഓഫീസറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടും. സുനിലും തമന്നയും സിനിമാ താരങ്ങളായിത്തന്നെ ചിത്രത്തില്‍ വേഷമിടും. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷറോഫ്, വിനായകന്‍ എന്നിവരുടെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.