അട്ടപ്പാടി മധു വധക്കേസ് ; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ രാജിവച്ചു

അട്ടപ്പാടി മധു വധക്കേസില്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ കെ.പി സതീശന്‍ രാജിവച്ചു. മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചതിന്റെ സാഹചര്യത്തിലാണ് രാജി. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, മധുവിന്റെ കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ നല്‍കിയതും പിരിഞ്ഞുകിട്ടിയതുമായ പണം എവിടെപ്പോയി എന്നും കെ.പി സതീശന്‍ ചോദിച്ചു. കടം വാങ്ങിയാണ് മധുവിന്റെ കുടുംബം കേസ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Photo Courtesy : Google/ images are subject to copyright