ഡോ. വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസുകാരുടെ കൃത്യനിർവ്വഹണത്തിൽ വീഴ്ച്ചസംഭവിച്ചെന്ന് കണ്ടെത്തൽ

ഡോ. വന്ദനദാസിന്റെ കൊലപാതകത്തില്‍ പൊലീസുകാര്‍ക്ക് വീഴ്ച്ചയെന്ന് കണ്ടെത്തല്‍. രണ്ട് എ എസ് ഐമാര്‍ക്കെതിരെ വകുപ്പുതലഅന്വേഷണത്തിന് ഉത്തരവിട്ടു. നടപടി എടുത്തത് എ.എസ്.ഐമാരായ ബേബി മോഹന്‍, മണിലാല്‍ എന്നിവര്‍ക്ക് എതിരേയാണ്. പൊലീസുകാര്‍ ആക്രമണത്തിനിടെ സ്വയംരക്ഷാര്‍ത്ഥം ഓടിപോയന്നാണ് ഡി ഐ ജിയുടെ കണ്ടെത്തല്‍. അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തല്‍.ഓടിപോയത് പൊലീസിന്റെ സത്പേരിന് കളങ്കമായെന്നും വിമര്‍ശ്ശനമുണ്ട്. തുടക്കം മുതലേതന്നെ ഡോ, വന്ദനക്കെതിരായ ആക്രമണത്തില്‍ പൊലീസിന് ഗുരിതരമായ വീഴ്ച്ചയുണ്ടായിരുന്നതായി ആരോപണം ഉണ്ടായിരുന്നു. മേയ് 10 ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ.വന്ദനാദാസിനെ പ്രതി ജി.സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഡോ, വന്ദന കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി പൊലീസ് കൊണ്ടുവന്ന സന്ദീപാണ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.
Photo Courtesy : Google/ images are subject to copyright