ബോളിവുഡ് നടി വഹീദ റഹ്മാന് ദാദാ സാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്ക്കാരം
ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റിന് ബോളിവുഡ് നടി വഹീദ റഹ്മാന്‍ അര്‍ഹയായി. 2021ലെ പുരസ്‌കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും സിനിമാ പുരസ്‌കാരവുമാണിത്. കേന്ദ്ര വാര്‍ത്ത വിതരണമന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഗൈഡ്, പ്യാസ, കാഗസ് കീ ഫുല്‍, ചൗഥ്വിന്‍ ക ചാന്ദ്, സാഹെബ് ബീവി ഔര്‍ ഗുലാം, ഖമോഷി തുടങ്ങിയ ചിത്രങ്ങളിലുടെ ബോളിവുഡ് ഇതിഹാസ താരമായി മാറിയ 85കാരി വഹീദ റഹ്മാനെ തേടി പദ്മഭൂഷണ്‍, പദ്മ ശ്രീ പുരസ്‌കാരങ്ങളും എത്തിയിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മിന്നുന്ന സംഭാവനകള്‍ പരിഗണിച്ചാണ് വഹീദ റഹ്മാനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കഠിനാദ്ധ്വാനത്തിലുടെയും സമര്‍പ്പണത്തിലൂടെയും ഈ നേട്ടം കരസ്ഥമാക്കിയ വഹീദ റഹ്മാന്‍ ഭാരതീയ സ്ത്രീകളുടെ കരുത്തിന്റെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു. നിരവധി ചിത്രങ്ങളില്‍ വഹീദ റഹ്മാന്റെ ജോഡിയായിരുന്ന ദേവ് ആനന്ദിന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തിലാണ് ഈ പുരസ്‌കാര പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. പുരസ്‌കാം ഈ വര്‍ഷം അവസാനം സമ്മാനിക്കും. ആഷ പരേഖ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ദാദാസഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവ്.
Photo Courtesy : Google/ images are subject to copyright