ചിട്ടിപിടിച്ച തുകയുമായി സ്വപ്നയാത്ര; മഞ്ഞിൽതെന്നി കാർ കൊക്കയിലേക്ക് മറിഞ്ഞു അഞ്ച് മരണം

ചിട്ടിപിടിച്ച തുകയുമായി സ്വപ്നയാത്ര; മഞ്ഞിൽതെന്നി കാർ കൊക്കയിലേക്ക് മറിഞ്ഞു അഞ്ച് മരണം

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാലു മലയാളികളുടെ പോസ്റ്റുമോർട്ടം ഇന്ന് ശ്രീനഗറിൽ നടക്കും. മൃതദേഹങ്ങൾ സോനാമാർഗിലെ സർക്കാർ ആശുപത്രിയിൽനിന്ന് ശ്രീനഗറിൽ എത്തിച്ച ശേഷമാകും പോസ്റ്റുമോർട്ടം ആരംഭിക്കുക. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ (34), സുധീഷ് (33), രാഹുൽ (28), വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് എം മഹാദേവ് (25), അരുൺ കെ കറുപ്പുസ്വാമി (26), രാജേഷ് കെ കൃഷ്ണൻ (30) എന്നിവർ പരിക്കേറ്റു. മനോജിൻ്റെ പരിക്ക് ഗുരുതരമാണ്. ശ്രീനഗർ – ലേ ഹൈവേയിൽ സോജില പാസിൽ കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്നലെ വൈകിട്ടു നാലരയോടെയാണ് സംഭവം. സോനാമാർഗിലെ മൈനസ് പോയിൻ്റിലേക്ക് രണ്ട് വാഹനങ്ങളിലായി പോയ സംഘമാണ് അപകടത്തിൽപെട്ടത്. ഒരു വാഹനത്തിൽ ആറുപേരും മറ്റൊരു വാഹനത്തിൽ ഏഴുപേരുമായിരുന്നു ഉണ്ടായിരുന്നത്. ഏഴുപേരുമായി സഞ്ചരിച്ച വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ മാസം 30 നാണ് സുഹൃത്തുക്കളും അയൽക്കാരുമായ പതിമൂന്നംഗസംഘം ട്രെയിൻ മാർഗം വിനോസഞ്ചാരത്തിനായി പുറപ്പെട്ടത്. അഞ്ചു വർഷമായി ഇവർ യാത്ര നടത്താറുണ്ട്. ചിട്ടി നടത്തിയാണ് യാത്രയ്ക്കുള്ള തുക സ്വരൂപിച്ചത്. ഡൽഹിയും ആഗ്രയും സന്ദർശിച്ച ശേഷമാണ് ഇവർ കശ്മീരിലേക്ക് പുറപ്പെട്ടത്. ഈ മാസം 10ന് മടക്കയാത്ര നിശ്ചയിച്ചിരുന്നു. ഗുരുതരപരിക്കേറ്റ മനോജിനെ വിദഗ്ധ ചികിത്സയ്ക്കായി സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു രണ്ടുപേരും സോനാമാ‍‍ർഗ് സ‍ർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച രാഹുലിൻ്റെ സഹോദരനാണ് പരിക്കേറ്റ രാജേഷ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ സർക്കാർതലത്തിലും ആരംഭിച്ചു.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.