മിഗ്ജൗമ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിർദ്ദേശം തുടരുന്നു

മിഗ്ജൗമ് ചുഴലിക്കാറ്റ്  തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിർദ്ദേശം തുടരുന്നു

മിഗ്ജൗമ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. കനത്ത മഴ ചെന്നൈയില്‍ തുടരുന്നു. ഇതുവരെ 4 പേരാണ് മരണപ്പെട്ടിട്ടുള്ളത്. വന്ദേഭാരത് ഉള്‍പ്പെടെയുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കിയിരിക്കുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മഴയ്ക്ക് നേരിയ ശമനമുണ്ട്. ചെന്നൈ വിമാനതാവളം 9 മണിയോടെ തുറന്നേക്കും. വൈദ്യുതി പുനസ്ഥാപിച്ച്‌ തുടങ്ങി.കനത്ത മഴയെ തുടര്‍ന്ന് തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, ചെന്നൈ എന്നീ ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലിപ്പട്ടണത്തിനും ഇടയില്‍ മിഗ്ജൗമ് കര തൊടുമെന്നാണ് പ്രവചനം. ചെന്നൈ എയര്‍ പോര്‍ട്ടടക്കം അതിതീവ്രമായ മഴയെ തുടര്‍ന്ന് അടച്ചിട്ടട്ടുണ്ട്.ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച്ച രാവിലെ ഒൻപത് മണി വരെ അടച്ചിടാനായി തീരുമാനിച്ചത് ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ്.33 വിമാനങ്ങളാണ് നിലവില്‍ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുള്ളത്. മിഗ്ജൗമ് ചുഴലിക്കാറ്റ് ഉച്ചയോടെ ആന്ധ്ര തീരങ്ങള്‍ തൊടും.ആന്ധ്രയില്‍ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.